
കാപ്പുവയൽ∙ കർലാട് റോഡിലെ അപകടാവസ്ഥയിലായ പാലം പുതുക്കി പണിയാൻ നടപടിയാകുന്നു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിക്കണമെന്ന് വയനാട് വികസന കോൺക്ലേവിൽ തരിയോട് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പാലത്തിന്റെ പ്രാധാന്യവും നിലവിലെ ശോച്യാവസ്ഥയും ബോധ്യപ്പെട്ടതിനാൽ പാലം നിർമാണത്തിന് ഒന്നാമത്തെ പരിഗണന നൽകിയതായി അധികൃതർ പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു.കർലാട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന പാലം വർഷങ്ങളായി ഏറെ ശോച്യാവസ്ഥയിൽ തുടരുകയാണ്. കൈവരികൾ തകരുകയും പ്രധാന സ്ലാബിന്റെ കോൺക്രീറ്റ് ഇളകിയ നിലയിലും ആയിട്ടുണ്ട്. ഏറെ ഇടുങ്ങിയ നിലയിലുള്ള പാലത്തിൽ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഏറെ ശ്രമകരമായാണ് കടന്നു പോകുന്നത്. ശോച്യാവസ്ഥയിലായ പാലം പുതുക്കി പണിയണമെന്ന് ആവശ്യം ഉന്നയിച്ച് മനോരമ നിരന്തരം വാർത്തകളും നൽകിയിരുന്നു.
കൈവരികൾ തകർന്നിട്ട് മാസങ്ങളായെങ്കിലും താൽക്കാലിക സുരക്ഷാ സംവിധാനം പോലും ഇവിടെ ഒരുക്കിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.പാലം പുനർ നിർമിക്കാനുള്ള നടപടി ഏറെ സ്വാഗതാർഹമാണെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]