പുൽപള്ളി ∙ വനാവകാശ നിയമപ്രകാരം വനഭൂമി പതിച്ചുകിട്ടിയ ചീയമ്പം എഴുപത്തിമൂന്ന് ഉന്നതിയുടെ ഭാഗമായ അമ്പതേക്കറിലെ ജനങ്ങൾ സഞ്ചരിക്കാൻ വഴിയില്ലാതെ വലയുന്നു. മഴക്കാലം ആരംഭിച്ചതുമുതൽ ഇവരുടെ സഞ്ചാരം ഏറെ കഷ്ടത്തിലാണ്.
നിലവിലുള്ള മൺപാത ഉടനടി ഗതാഗതയോഗ്യമാക്കാൻ സ്ഥലം സന്ദർശിച്ച മന്ത്രി ഒ.ആർ.കേളു പട്ടികവർഗ വികസന വകുപ്പിന് നിർദേശം നൽകിയിട്ട് വർഷമൊന്നു കഴിഞ്ഞു.വൈദ്യുതാഘാതമേറ്റ് ഉന്നതിയിലെ ഒരാൾ മരണപ്പെട്ടപ്പോൾ സ്ഥലത്തെത്തിയ മന്ത്രിയെ പ്രദേശവാസികൾ തങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.
അമ്പതേക്കറിലെ എല്ലാ കുടുംബങ്ങൾക്കും ഉപകാരപ്പെടും വിധം 2.5 കിലോമീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യാൻ ട്രൈബൽ ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയാറാക്കി സർക്കാർ പരിഗണനയ്ക്ക് നൽകിയിരുന്നു. എന്നാൽ ഫണ്ട് അനുവദിക്കുകയോ, തുടർ നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല.
ഉന്നതിയിലെ കുട്ടികൾക്ക് സ്കൂളിൽ പോകാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും കഷ്ടപ്പെടുന്നു.റേഷൻ വാങ്ങാനും കൂലിപ്പണിക്കുപോകാനും വഴിയില്ലാത്ത അവസ്ഥ. നൂറിലധികം കുടുംബങ്ങളാണ് വഴിയില്ലാതെ വലയുന്നത്.
അമ്പത്താറ്, അമരക്കുനി ഭാഗങ്ങളുമായി ബന്ധപ്പെടുത്തി പാതനിർമാണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡ് നിർമാണത്തിന് തുകയനുവദിച്ച് നിർമാണം വേഗത്തിലാക്കണമെന്ന് കേരള ആദിവാസിഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]