
മീനങ്ങാടി ∙ മദ്യ ലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് യാത്രക്കാരനെയും വാഹനങ്ങളിലും ഇടിച്ചു. ഒരാൾക്കു പരുക്കേറ്റു.
കൃഷ്ണഗിരിയിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. കൃഷ്ണഗിരിക്ക് സമീപം സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന കരണി സ്വദേശി അഭിഷേകിനാണ് പരുക്കേറ്റത്. കാലിനും കൈക്കും സാരമായി പരുക്കേറ്റ അഭിഷേകിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൽപറ്റയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൈലമ്പാടി സ്വദേശി പനക്കൽ രാജൻ (55) ആണ് അപകടമുണ്ടാക്കിയത്. ഇതിനിടെ വാഹനവുമായി മുൻപോട്ട് പോയ രാജൻ ഒരു ബസിലും കാറിലുമിടിച്ചു.
ഏറെ നേരം റോഡിലൂടെ അപകടകരമായി വാഹനമോടിച്ച ഇയാൾ ഒടുവിൽ കൃഷ്ണഗിരി സ്റ്റേഡിയം റോഡിലേക്ക് കയറി റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഒാടിയെത്തിയ ഒാട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ഇയാളെ പൊലീസിലേൽപിച്ചത്.
ഇയാൾക്കെതിരെ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഒാടിച്ചതിന് മീനങ്ങാടി പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]