മാനന്തവാടി ∙ വികസന നേട്ടങ്ങളും കോട്ടങ്ങളും വലിയ ചർച്ചയായ മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി യുഡിഎഫ്. നേതാക്കളുടെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തായി യുഡിഎഫിന്റെ മിന്നും വിജയം. നഗരസഭയിലെ അഴിമതി ആരോപണങ്ങളും കോൺഗ്രസിലെ ഗ്രൂപ്പുവഴക്കും അടക്കം ഉയർത്തി എൽഡിഎഫ് വ്യാപകമായ പ്രചാരണം നടത്തിയിട്ടും വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല.
യുഡിഎഫിന് 22 സീറ്റുകൾ ലഭിച്ചു. എൽഡിഎഫ് 15 സീറ്റ് നേടി.
എൽഡിഎഫിൽ 6 സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് എവിടെയും വിജയിക്കാനായില്ല.
31 ഡിവിഷനുകളിലും മത്സരിച്ച ബിജെപിക്ക് എവിടെയും ജയിക്കാനായില്ല. ഏറെ പ്രതീക്ഷ പുലർത്തിയ കുറുവ ഡിവിഷനിൽ ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും ബിജെപി മൂന്നാമതായി. നിലവിലെ നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോർജ്, മുതിർന്ന മുസ്ലിം ലീഗ് നേതാവ് സി.കുഞ്ഞബ്ദുല്ല തുടങ്ങിയവരാണു വിജയിച്ച പ്രമുഖർ.
37 ഡിവിഷനുകൾ ഉള്ള നഗരസഭയിൽ 19 ഡിവിഷനുകളാണ് ഭരണം നേടാൻ വേണ്ടത്. പ്രഥമ നഗരസഭാ ഭരണം എൽഡിഎഫിനായിരുന്നു.
കഴിഞ്ഞ തവണ ഭരണം യുഡിഎഫ് നേടി. 36 ഡിവിഷനുകളിൽ 20 സീറ്റിൽ യുഡിഎഫും 16 സീറ്റിൽ എൽഡിഎഫുമാണ് ജയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

