ബത്തേരി ∙ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലെ അടുത്തടുത്ത മുറികളിൽ ചികിത്സയിലാണ് കൽപറ്റ എംഎൽഎ ടി. സിദ്ദിഖും ബത്തേരി എംഎൽഎ ഐ.സി.
ബാലകൃഷ്ണനും. കൽപറ്റയിൽ രണ്ടാംവട്ടം ജനവിധി തേടിയ സിദ്ദിഖും ബത്തേരിയിൽ നാലാം തവണ മത്സരിച്ച ഐസിയും മൂന്നാഴ്ച നീണ്ട
തിരഞ്ഞെടുപ്പു തിരിക്കിനിടെ ശരീരത്തെ ബാധിച്ച പ്രയാസങ്ങളൊന്നും അറിഞ്ഞില്ല.
ഒടുവിൽ പ്രവേശിപ്പിക്കപ്പെട്ടത് ഒരേ ഫ്ലോറിൽ എതിർവശത്തുള്ള മുറികളിൽ. ടി.
സിദ്ദിഖ് 2309 ലും ഐസി 2303 ലും. പ്രചാരണ സമയത്തു തന്നെ ഐ.സി.
ബാലകൃഷ്ണന്റെ വലതുകാലിലെ പെരുവിരലിൽ മുറിവുണ്ടായിരുന്നു. അത് ഉണങ്ങാതെയാണ് പ്രചാരണം നടത്തിയത്.
മുറിവിൽ വേദന കൂടിയതോടെ മാനന്തവാടി മെഡിക്കൽ കോളജിൽ ശനിയാഴ്ച പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ തലകറക്കം ഉണ്ടായതോടെ മേപ്പാടിയിലേക്ക് മാറ്റി.
ടി.സിദ്ദിഖിന് കഫക്കെട്ടും പനിയും വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. ടി.സിദ്ദിഖിനെ കാണാൻ ഐസി മുറിയിലെത്തുകയും ഇരുവരും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു.
ആശുപത്രിയിലായിപ്പോയതിനാൽ വോട്ടർമാർക്കിടയിലേക്ക് നന്ദിപറയാൻ എത്താനായില്ലെന്ന വേദന ടി. സിദ്ദിഖ് ഇന്നലെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

