
ഉഗ്രൻ സൂര്യകാന്തിപ്പാടം ഇതാ.. ഇവിടെയും; ഗുണ്ടൽപേട്ടിലെ തോട്ടങ്ങൾ മാറി നിൽക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ ഗുണ്ടൽപേട്ടിലെ സൂര്യകാന്തിത്തോട്ടങ്ങൾ മാറി നിൽക്കും നമ്മുടെ നാട്ടിൽ വിരിഞ്ഞ ഈ പൂപ്പാടം കണ്ടാൽ. നഗരസഭാ പരിധിയിലെ തൊടുവട്ടി തേലംപറ്റ പാടശേരത്തിലാണ് ഗോൾഡൻ മൗണ്ട് എന്ന രണ്ടര ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുള്ളത്. പുത്തൻകുന്ന് സ്വദേശി റഷീദാണ് സൂര്യകാന്തിപ്പാടമൊരുക്കിയത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പച്ചക്കറി വിളവെടുത്ത ഉടനെ സൂര്യകാന്തിയുടെ വിത്തുകൾ പാകുകയായിരുന്നു റഷീദ്.
ഗുണ്ടൽപേട്ടിൽ നിന്ന് കൊണ്ടുവന്ന 6 കിലോ ഗ്രാം ഹൈബ്രിഡ് വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.വിത്തു വിതച്ച് മാസം രണ്ടു കഴിഞ്ഞപ്പോൾ തന്നെ പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇപ്പോൾ ആരേയും ആകർഷിക്കും വിധമായിക്കഴിഞ്ഞു പൂപ്പാടം. പൂപ്പാടത്തിറങ്ങി ദൃശ്യങ്ങൾ പകർത്താമെന്നിരിക്കെ നാട്ടുകാരും സഞ്ചാരികളും ഇങ്ങോട്ടെത്തുന്നു. പൂവ് മൂത്തു കഴിഞ്ഞാൽ അരിയെടുത്ത് എണ്ണയാക്കുകയാണ് ലക്ഷ്യം.