പുൽപള്ളി ∙ വയനാടൻ വനയോരങ്ങളിലെ കണ്ണിമാങ്ങയ്ക്കും നല്ല ഡിമാൻഡ്. രാജ്യത്തെ പ്രമുഖ അച്ചാർ കമ്പനികളും മാങ്ങയിൽനിന്നു വിവിധ ഉൽപന്നങ്ങളെടുക്കുന്നവരുമെല്ലാം വയനാട്ടിൽ നിന്നാണ് കണ്ണിമാങ്ങ കൊണ്ടുപോകുന്നത്.
ഇക്കൊല്ലം ജില്ലയിൽനിന്നു ടൺകണക്കിനു കണ്ണിമാങ്ങ ചുരമിറങ്ങി. പുൽപള്ളി, ബത്തേരി, മാനന്തവാടി, നീലഗിരി എന്നിവിടങ്ങളിൽ നിന്നും കണ്ണിമാങ്ങ കയറിപ്പോകുന്നു.
വനം, പുഴയോരങ്ങളിലെ കാട്ടുമാവിൽ നിന്നാണ് മുഖ്യമായും കണ്ണിമാങ്ങ പറിച്ചെടുക്കുന്നത്.
മരങ്ങളിലൂടെ കയറി മാങ്ങ പറിക്കുന്നതിലധികവും ഗോത്രയുവാക്കളാണ്. ഏറെ ശ്രമകരവും അപകട
സാധ്യതയുള്ളതുമായ ജോലിയാണിത്. വലിയ മാവുകളിൽ കയറി അതിന്റെ ശാഖകളുടെ തുഞ്ചത്തു വിളഞ്ഞുകിടക്കുന്ന മാങ്ങ പറിച്ച് ചാക്കുകളിലാക്കിയാണ് താഴെയിറക്കുന്നത്.
ഒരോ മാവിലും ഒരോ സംഘം കയറി സംയുക്തമായി പറിച്ചിറങ്ങും. ഇവർ കൈമാറുന്ന ഏജന്റുമാരാണ് കമ്പനികൾക്ക് കൈമാറുന്നത്.
കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ ലഭിച്ചിരുന്നു.
പല അച്ചാർ കമ്പനികളുടെയും പക്കൽ കരുതൽ ശേഖരമുള്ളതിനാൽ ഇക്കൊല്ലം വില കുറഞ്ഞു. 70 രൂപ.
കണ്ണിമാങ്ങയ്ക്കു ശേഷം തുറമാങ്ങ ഉൽപാദനത്തിനുപയോഗിക്കുന്ന വലിയ മാങ്ങയ്ക്ക് മുൻപ് നല്ല ഓർഡറുണ്ടായിരുന്നു. ഇത്തവണ കർണാടകയിൽ നന്നായി മാങ്ങ വിളഞ്ഞതിനാൽ അവിടേക്ക് തുറമാങ്ങയും പോകുന്നില്ല.
നാട്ടിൻപുറങ്ങളിൽ ധാരാളം മാങ്ങയുള്ളതിനാൽ വീടുകളിൽ അച്ചാർ നിർമാണത്തിനു മാർക്കറ്റുകളെ ആശ്രയിക്കേണ്ടി വരുന്നില്ല.
മുൻവർഷങ്ങളിൽ വഴിയോരങ്ങളിൽ കണ്ണിമാങ്ങാ കച്ചവടം പൊടിപൊടിച്ചിരുന്നു. ഇക്കൊല്ലം കാര്യമായ വിൽപനയില്ല.
കടകളിൽ വിൽക്കാൻ സൂക്ഷിച്ചവയും ബാക്കിയായി. പഴം, പച്ചക്കറി എന്നിവ സംഭരിക്കാനും സംസ്കരിക്കാനും ഒരു സംവിധാനവുമില്ലാത്ത വയനാട്ടിൽ വിളയുന്ന പഴങ്ങളിൽ നല്ലൊരു ഭാഗവും നശിക്കുന്നു.
ജില്ലയിൽ വിളയുന്ന ചക്ക, മാങ്ങ എന്നിവയുടെ പകുതിയിലധികവും നശിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

