
പൊഴുതന ∙ ചാത്തോത്ത് പ്രദേശത്തെ അപകടാവസ്ഥയിലായ പൊതുകെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ. അങ്കണവാടി, തുടർ വിദ്യാകേന്ദ്രം എന്നിവ പ്രവർത്തിച്ച കെട്ടിടങ്ങളാണു തകർച്ചയുടെ വക്കിലായത്.
കാലപ്പഴക്കം കാരണം തകർച്ചയുടെ വക്കിലെത്തിയ അങ്കണവാടി കെട്ടിടം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇവിടെയുള്ള അങ്കണവാടി ഒരു വീട്ടിലാണു നിലവിൽ പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് ലഭ്യമാണെങ്കിലും സ്ഥലം ഇല്ലാത്തതു പ്രതിസന്ധിയിലാകുകയാണു നിലവിലെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ആധാരം അടക്കമുള്ള രേഖകൾ കൈവശമില്ലാത്തിനാൽ ഈ സ്ഥലത്ത് കെട്ടിടം അനുവദിക്കാൻ സാധ്യത ഇല്ല.
2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്നാണ് തുടർവിദ്യാ കേന്ദ്രത്തിന്റെ കെട്ടിടം ശോച്യാവസ്ഥയിലായത്. ഈ കെട്ടിടത്തിൽ ഒരു ക്ലബ്ബും പ്രവർത്തിച്ചിരുന്നു.
ഏതു നേരവും തകർന്നു വീഴുന്ന അവസ്ഥയിലായതോടെ കെട്ടിടത്തിനു സമീപം വൻ അപകടാവസ്ഥയിലായി.
കളിക്കാൻ എത്തുന്ന കുട്ടികൾ അടക്കം ഏതു നേരവും ആൾപെരുമാറ്റമുള്ള ഇവിടെ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നാൽ വൻ അപകട സാധ്യത നിലനിൽക്കുകയാണ്.
ഈ കെട്ടിടം പൊളിച്ചു മാറ്റി പുതിയതു പണിയുകയും ഇവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ തുടർന്നും പ്രവർത്തിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]