
പിണങ്ങോട്∙ സ്വകാര്യ തോട്ടത്തിലെ പ്ലാവിൽ കായ്ച്ചിട്ടുള്ള ഭീമൻ ചക്ക കൗതുകമായി. താനേരി ഫൈസലിന്റെ തോട്ടത്തിലാണ് 65 കിലോ ഗ്രാം തൂക്കമുള്ള ചക്ക കായ്ച്ചത്.
തോട്ടത്തിലെ ഭീമൻ പ്ലാവിൽ ആണ് ഇത് കായ്ച്ചത്. 200 വർഷത്തിലധികം പ്രായമുള്ളതാണ് ഈ പ്ലാവ് എന്ന് ഫൈസൽ പറഞ്ഞു. മുൻപും വൻ ചക്കകൾ ഇതിൽ കായ്ച്ചിട്ടുണ്ട്.
സംസ്ഥാന ചക്ക മഹോത്സവത്തിൽ ഒരു തവണയും ജില്ലയിൽ സംഘടിപ്പിച്ച ചക്ക മഹോത്സവങ്ങളിൽ 2 തവണയും ഈ പ്ലാവിലെ ചക്കകൾ ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തിട്ടുണ്ട്.
അന്ന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ച ചക്കയ്ക്ക് 55 കിലോ തൂക്കവും ജില്ലയിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ 50ഉം 52ഉം കിലോ തൂക്കത്തിനും ആണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് 65 കിലോ തൂക്കമുള്ള ചക്ക ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]