കൽപറ്റ ∙ ഇന്നൊരു മനുഷ്യാവകാശ ദിനം കൂടി കടന്നുപോകും. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ കഴിഞ്ഞുപോയ മനുഷ്യാവകാശ ദിനങ്ങളെ പോലെ കലക്ടറേറ്റിലെ പ്രധാന കവാടത്തിനോടു ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയ ചെറിയ സമരപ്പന്തലിൽ അധികൃതരിൽ നിന്ന് നീതിയും കാത്ത് കട്ടക്കയത്തിൽ ജയിംസിന്റെ സമരജീവിതവും തുടരും.
കാഞ്ഞിരങ്ങാട് വില്ലേജിൽ വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത് വനമായി വിജ്ഞാപനം ചെയ്ത 12 ഏക്കർ കൃഷിയിടം തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിനു മുൻപിൽ സമരം തുടങ്ങിയിട്ട് 10 വർഷവും 4 മാസവുമായി.
കൊടിയ അനീതിയാണു കാഞ്ഞിരത്തിനാൽ കുടുംബത്തിനു നേരിടേണ്ടി വന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തിയിട്ടും ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച് തീരുമാനം വൈകുകയാണ്. 2015 ഓഗസ്റ്റ് 15നാണ്, പരേതനായ കാഞ്ഞിരത്തിനാൽ ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് കോഴിക്കോട് കരിങ്ങാട് കട്ടക്കയത്തിൽ ജയിംസ് കലക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയത്.1967ൽ കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്നു കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ വിലയ്ക്കു വാങ്ങിയ 12 ഏക്കർ ഭൂമി 1976ലാണ് വനംവകുപ്പ് പിടിച്ചെടുത്തത്.
ഇതിൽ 75 സെന്റ് ഒഴികെയുള്ളത് വനഭൂമിയാണെണെന്ന് 1985ൽ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ വിധിക്കുകയും ചെയ്തു. കുടുംബത്തിന് അനുകൂലമായ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിലും കലക്ടർമാർ നൽകിയ റിപ്പോർട്ടുകളിലും തുടർനടപടികളുണ്ടായില്ല. 2 വർഷവും 4 മാസവും മുൻപ് പുറപ്പെടുവിച്ച ഉത്തരവിന്റെ ഗതിയെന്തായെന്ന് മനുഷ്യാവകാശ കമ്മിഷൻ പരിശോധിക്കാത്ത സാഹചര്യവുമുണ്ട്.
ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന് അർഹതപ്പെട്ടതാണെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ കഴിഞ്ഞ മേയ് 28ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യൂ കമ്മിഷണർക്കും നൽകിയ കത്തിലും തുടർനടപടികൾ വൈകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

