വൈത്തിരി ∙ കായിക രംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനു സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കൂടുതൽ കായിക പ്രതിഭകളെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടുതൽ പ്രദേശങ്ങളിൽ കളിസ്ഥലങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നവീകരണത്തിനായി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. കായികക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ കൂടി ഉപയോഗിച്ചാണു മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.
പഴയ വൈത്തിരിയിൽ കളിസ്ഥലത്തിനു വേണ്ടി ഭൂമി വിട്ട് നൽകിയ വൈത്തിരി സ്വദേശി ഉസ്മാൻ മദാരിയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
ടി.സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ഉഷാകുമാരി, എൽസി ജോർജ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്ഥിര സമിതി അധ്യക്ഷരായ കെ.കെ.തോമസ്, ഒ.ജിനിഷ, എൻ.ഒ.ദേവസി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എസ്.സജീഷ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം.
മുഹമ്മദ് അഷ്റഫ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എൻജിനീയർ സജ്ന, സിഡിഎസ് ചെയർപഴ്സൺ ഷാജിമോൾ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

