പുസ്തക പ്രകാശനം 9ന്
കൽപറ്റ ∙ അഡ്വ.തങ്കച്ചൻ മുഞ്ഞനാട്ട് രചിച്ച, ‘മലയാളഭാഷ നിലനിൽപും പുരോഗതിയും’, ‘പുരോസ്ഥിര ചിന്ത ആശയവും പ്രയോഗവും’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം 9നു ഉച്ച കഴിഞ്ഞ് 2ന് ബത്തേരി ടൗൺ ഹാളിൽ നടക്കുമെന്നു പുരോസ്ഥിര ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നാലിന കർമ പദ്ധതി വിശദീകരണവും പുരോസ്ഥിര അവാർഡ് ദാനവും അന്നു നടക്കും.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിയേഷ് ജോസഫ്, േബബിച്ചൻ മുഞ്ഞനാട്ട് എന്നിവർ അറിയിച്ചു.
രാമായണ പാഠശാലയും പ്രശ്നോത്തരിയും
ബത്തേരി∙ രാമായണ മാസാചരണത്തിന്റെ ഭാഗമായി ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ രാമായണ പാഠശാലയും സദ്ഗമയ ബോധവൽക്കരണ ക്ലാസും പ്രശ്നോത്തരിയും 10നു രാവിലെ 9 മുതൽ ക്ഷേത്രം ഹാളിൽ വിവിധ പരിപാടികളോടെ നടക്കും. കലക്ടർ ഡി.ആർ.
മേഘശ്രീ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ ജഡ്ജി കെ.രാജേഷ് മുഖ്യാതിഥിയാകും.
സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം പ്രഭാഷണം നടത്തും. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി നടത്തുന്ന രാമായണ പ്രശ്നോത്തരി ഉച്ചയ്ക്ക് 2ന് നടക്കും.
പ്രശ്നോത്തരിയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. തുടർന്ന് സമ്മാനദാനം നടക്കുമെന്നും യോഗം അറിയിച്ചു.
ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, ബാബു കട്ടയാട്, വാസു വെള്ളോത്ത്, കെ.സി. കൃഷ്ണൻകുട്ടി, കെ.എം.
മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. റജിസ്ട്രേഷന്– 04936 220445
ചെസ് ചാംപ്യൻഷിപ്
കൽപറ്റ ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി കേണിച്ചിറ യുവ പ്രതിഭ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ- 15 (ഓപ്പൺ ആൻഡ് ഗേൾസ്) ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 9 നു രാവിലെ 9നു കേണിച്ചിറ പൂതാടി പഞ്ചായത്ത് ഹാളിൽ നടക്കും. 2010 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച ജില്ലാ നിവാസികൾക്കു പങ്കെടുക്കാം.
250 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് Active pass എന്ന ആപ് മുഖേന ഓൺലൈനായി നാളെ വൈകിട്ട് 6ന് അകം ഓൺലൈനായി https://activepass.app/ ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 9744056901.
സ്പോട്ട് അഡ്മിഷൻ
നെന്മേനി ∙ ഗവ.വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 12ന് അകം ഐടിഐയിൽ അപേക്ഷ നൽകണം.
04936 266700.
സീറ്റ് ഒഴിവ്
കൽപറ്റ ∙ എൻഎംഎസ്എം ഗവ. കോളജിലെ പിജി പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
എംഎ ഇക്കണോമിക്സിന് എസ്ടി, എസ്സി, ഒബിഎച്ച്, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും എംഎ ഹിസ്റ്ററി, എംകോം കോഴ്സുകളിൽ എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിന് എസ്ടി വിഭാഗത്തിലുമാണ് ഒഴിവുള്ളത്. 8ന് അകം അപേക്ഷ നൽകാം.
04936 204569. ബത്തേരി ∙ പൂമല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബിഎഡ് ഫിസിക്കൽ സയൻസ് (മുസ്ലിം) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.
ഇന്നു രാവിലെ 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 9605974988.
റേഷൻ വിതരണം
കൽപറ്റ ∙ ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റിൽ പിങ്ക് കാർഡിന് 5 കിലോഗ്രാം അരിയും നീല കാർഡിന് 10 കിലോഗ്രാം അരിയും അധിക വിഹിതമായും വെള്ള കാർഡിന് സാധാരണ വിഹിതമായി 15 കിലോഗ്രാം അരിയും റേഷൻ കടകളിൽ നിന്നും ലഭ്യമാകും. ഉപഭോക്താക്കൾ മാസാവസാനം വരെ കാത്തുനിൽക്കാതെ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]