
അമ്പലവയൽ ∙ കേരളത്തിലെ ആദ്യത്തെ അവക്കാഡോ മരം അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ. അമ്പലവയലിനെ അവക്കാഡോ നഗരമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ 75 വർഷത്തിലേറെ പഴക്കമുള്ള ഈ മരവും ശ്രദ്ധനേടുന്നത്.
1947 നട്ട മരമാണ് ഇപ്പോഴും കേന്ദ്രത്തിലുള്ളത്.
സംസ്ഥാനത്തെ ആദ്യത്തെ അവക്കാഡോ മരമാണെന്ന ബോർഡും മരത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ അവക്കാഡോ നഗരമായി കഴിഞ്ഞ 31 ന് ആണ് അമ്പലവയലിനെ കൃഷി മന്ത്രി പ്രഖ്യാപിച്ചത്.
75 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും മരത്തിൽ ഇപ്പോഴും അവക്കാഡോ നന്നായി വിളയുന്നുണ്ട്. വെണ്ണപ്പഴം എന്ന പേരിലും അവക്കാഡോ അറിയപ്പെടുന്നുണ്ട്.
രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പുനരധിവാസത്തിനായി അമ്പലവയലിൽ ഒരുക്കിയ പദ്ധതിയുടെ ഭാഗമായിട്ട് 1947–ൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ഈ മരം നട്ടുപിടിപ്പിച്ചത്. ഇത് ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായപ്പോഴും മരത്തെ സംരക്ഷിച്ച് പോന്നു.
പൂപ്പൊലി അടക്കമുള്ള പരിപാടികൾ നടക്കുമ്പോൾ സന്ദർശകർക്ക് മരം കാണാനുള്ള സൗകര്യമടക്കം ഒരുക്കുകയും ചെയ്യുന്നുണ്ട്.
കർഷകരുടെ കണക്കെടുക്കും
അമ്പലവയൽ ∙ അവക്കാഡോ നഗരമെന്ന പ്രഖ്യാപനത്തിനു പിന്നാലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പഞ്ചായത്തിലെ അവക്കാഡോ കർഷകരുടെയും കൃഷിയുടെയും വിവരങ്ങളടക്കം ശേഖരിക്കുന്നു. പഞ്ചായത്തിൽ ഒട്ടേറെ കർഷകർ അവക്കാഡോ വളർത്തുന്നുണ്ടെങ്കിലും അതിന് കൃത്യമായ വിവരങ്ങളോ കണക്കുകളോ ഇല്ല.
ഏകദേശം 25 ടൺ അവക്കാഡോ അമ്പലവയലിൽ നിന്ന് മാത്രം ഒാരോ വർഷവും വിളവെടുത്ത് കൊണ്ടു പോകുന്നുണ്ടെന്നാണ് വിവരം.
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലേക്കുമാണ് ഇതു കൊണ്ടുപോകുന്നത്.ടൗണിലും പരിസരങ്ങളിലുമായി ഇരുപതോളം വ്യാപാര സ്ഥാപനങ്ങളും വ്യക്തികളുമാണ് കൂടുതലായും അവക്കാഡോ കർഷകരിൽ നിന്നുമെടുക്കുന്നത്. കർഷകരുടെ സ്ഥലങ്ങളിലെത്തി പറിച്ച് ശേഖരിക്കുന്നവരും കർഷകർ തന്നെ നേരിട്ട് വ്യാപാര സ്ഥാപനങ്ങളിലെത്തിച്ച് വിൽക്കുന്നവരുമുണ്ട്. അവക്കാഡോ നഗരമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവക്കാഡോ തൈയുടെ വിൽപനയും ഗണ്യമായി വർധിച്ചിട്ടുണ്ട്.
തൈ നട്ടാൽ 3 വർഷത്തിനു ശേഷം വിളവ് ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]