പുൽപള്ളി ∙ സംസ്ഥാനാതിർത്തിയിലെ കബനിപ്പുഴയിലുണ്ടായ തോണിദുരന്തത്തിന് ഇന്ന് ഇരുപതാണ്ട്. പാലമില്ലാത്തതിനാൽ തോണിയിൽ പുഴ കടക്കുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപെട്ടത്.
എച്ച്.ഡി.കോട്ടയിലെ മലയാളിഗ്രാമമായ മലബാർ ഷെഡ്ഡ് സ്വദേശികളായ 8 പേരാണ് പുഴയുടെ ആഴങ്ങളിൽ വിലയം പ്രാപിച്ചത്. 2015 നവംബർ 6ന് മലബാർ ഷെഡ്ഡ് സ്വദേശിയായ യുവാവിന്റെ വിവാഹ നിശ്ചയത്തിനു മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് ഡിപ്പോയിലുള്ള വധൂഗൃഹത്തിലേക്കു വന്നവരാണ് അപകടത്തിൽപെട്ടത്.
ദിവസേന നിരവധിയാളുകൾ അക്കരെയിക്കരെ കടക്കുന്ന കബനിപ്പുഴയ്ക്കു കുറുകെ പാലം നിർമിക്കാമെന്ന് അന്നും വാഗ്ദാനമുണ്ടായി.
നാട്ടുകാരുടെ സ്വപ്നമായി അവശേഷിച്ച ബൈരക്കുപ്പ പാലത്തിനു പുറമെ മരക്കടവിലും പാലം നിർമിക്കാമെന്ന് അപകടസ്ഥലത്തെത്തിയ കേരള–കർണാടക മന്ത്രിമാരും ജനപ്രതിനിധികളും ഉറപ്പുനൽകിയിരുന്നു. അത്യാവശ്യക്കാർക്ക് അതുവരെ ഉപയോഗിക്കാൻ തൂക്കുപാലം നിർമിക്കാമെന്ന് കേരള സർക്കാരും ഉറപ്പുനൽകി.
ബൈരക്കുപ്പ പാലത്തിന് 1994 സെപ്റ്റംബർ 24ന് കേരള മുഖ്യമന്ത്രി കെ.കരുണാകരനും കർണാടക മുഖ്യമന്ത്രി എം.വീരപ്പമൊയ്ലിയും ചേർന്നാണ് തറക്കല്ലിട്ടത്.ഇരു സംസ്ഥാനങ്ങളിൽ നിന്നൊഴുകിയെത്തിയ ജനങ്ങളും നേതാക്കളും കബനിതീരത്ത് ഒത്തുകൂടിയത് നാട്ടിലെ പ്രധാനസംഭവമായിരുന്നു.
ബൈരക്കുപ്പപാലം പിന്നീട് തിരഞ്ഞെടുപ്പുകാലത്തെ ഒരു കാരണഭൂതനായി മാറി. തിരഞ്ഞെടുപ്പ് സമയത്ത് പാലം സജീവചർച്ചയാകും.
നേതാക്കൾ പല വീരവാദങ്ങളും പറയുന്നതല്ലാതെ പാലം നിർമാണത്തിൽ ഒരിഞ്ചു പുരോഗതിയുണ്ടായിട്ടില്ല. പുഴയോരത്ത് പൊട്ടിത്തകർന്നുകിടന്ന ശിലാഫലകം ഈയിടെ പുതുക്കി സ്ഥാപിച്ചു.
പാലം വന്നില്ലെങ്കിലും പാലമെന്ന ഓർമ അങ്ങിനെ ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്നു. ബൈരക്കുപ്പയിൽ പാലം നിർമിക്കുന്നതിന് വനംവകുപ്പാണ് പ്രധാന തടസം.
പാലത്തിന്റെ അപ്രോച്ച് റോഡ് റവന്യൂ ഭൂമിയാണിതെന്ന് രേഖകൾ സഹിതം തെളിയിച്ചതുമാണ്.
മരക്കടവ്കടവിൽ പാലം നിർമിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കും ജീവൻ വച്ചിട്ടുണ്ട്. ഇവിടെ പാലം നിർമിച്ചാൽ അപ്രോച്ച് റോഡിന്റെ ആവശ്യവുമില്ല.
പുഴയുടെ ഇരുകരകളിലും വനമില്ലാത്ത റോഡുണ്ട്. ഏതു ഭാഗത്തേക്കും വേഗത്തിലെത്താവുന്ന വഴികളും ഇവിടെയുണ്ട്.
മച്ചൂരിൽ നിന്നു പുഴയോരത്തേക്കുള്ള ഭാഗം റവന്യൂഭൂമിയാണ്. തറക്കല്ലിലൊതുങ്ങിയ ബൈരക്കുപ്പപാലം നിർമാണം അസാധ്യമെങ്കിൽ മരക്കടവിൽ പാലം നിർമിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും അതിനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

