മുള്ളൻകൊല്ലി ∙ ചെണ്ടമേളവും നാടൻപാട്ടും അവതരിപ്പിച്ച് കഴിഞ്ഞതവണ മത്സരം കൊഴുപ്പിച്ച ചന്ദ്രബാബു ഇത്തവണത്തെ പ്രചാരണത്തിനും കലാപരിപാടികളുമായി രംഗത്ത്. പഞ്ചായത്തിലെ മുള്ളൻകൊല്ലി വാർഡിൽനിന്നു സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ചന്ദ്രബാബുവിന്റെ വാർഡ് ഇത്തവണ വെട്ടിമുറിച്ച് 4 വാർഡുകളിൽ ചേർത്തു. തന്റെ പിൻഗാമികളായി മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥികൾക്കുവേണ്ടിയാണ് കൊട്ടും നാടൻപാട്ടും അരങ്ങ് തകർക്കുന്നത്.
സുരഭിക്കവല കേന്ദ്രമായുള്ള നാട്ടറിവ് വാമൊഴി പാട്ടുകൂട്ടം പ്രവർത്തകർ ഓരോദിവസവും സ്ഥാനാർഥി പര്യടനത്തോടൊപ്പം കൂടുന്നു.
ആലത്തൂർ വാർഡിലെ എം.എസ്.നിഷ, സുരഭിക്കവലയിലെ ജമുന മർക്കോസ്, വടാനക്കവലയിൽനിന്നു മത്സരിക്കുന്ന നോബി പള്ളിത്തറ, മുള്ളൻകൊല്ലി 16ലെ ഷനില സനൽ എന്നിവർക്കുവേണ്ടിയാണ് കലാകാരന്മാരുടെ പ്രചാരണം.
കൽപറ്റ ∙ പാട്ടും പാടി വോട്ടു തേടുകയാണ് ഗോത്രകലാകാരനും വെള്ളാരംകുന്നിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ വി.സി.രവി. ഫോക്ലോർ അക്കാദമി ജേതാവ് കൂടിയാണ് രവി.
ദേശീയ നാടൻകലാമേളയിൽ 8 തവണ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കേരളോത്സവം നാടൻപാട്ടിൽ 6 തവണ സംസ്ഥാന ചാംപ്യനായി.
2019ൽ സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിനും അർഹനായി. കൽപറ്റയിൽ 2023ൽ നടത്തിയ തുടി കലാകാരൻമാരുടെ സംഗമത്തിൽ 702 കലാകാരന്മാരെ നയിച്ചിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിലും സർവകലാശാല കലോത്സവങ്ങളിലും പരിശീലകനായും മികവ് തെളിയിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കൽപറ്റ നോർത്ത് മേഖലാ കമ്മിറ്റി അംഗവും ഓണിവയൽ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
ഓണിവയൽ ഫ്ലാറ്റിലെ താമസക്കാരനാണ്.
പൊഴുതന ∙ വോട്ട് വേണോ ? എങ്കിൽ പാട്ടു പാടണം. വയനാംകുന്ന് വാർഡിലെ വോട്ടർമാർക്ക് സ്ഥാനാർഥിയോടുള്ള പ്രധാന ആവശ്യം ഇതാണ്.
നാടൻപാട്ട് കലാകാരിയായ വി.എസ്.രാജലക്ഷ്മിയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. വോട്ടർമാരുടെ അഭ്യർഥന ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത് അവർക്കായി പാട്ടുപാടിയാണ് രാജലക്ഷ്മിയുടെ പര്യടനം.
സുഗന്ധഗിരിയിലെ ഗോത്ര കലാ കൂട്ടായ്മയുടെ നാടൻ പാട്ട് സംഘമായ ഒസദാരിയിലെ ഗായികയും നർത്തകിയും ആണ്. 25 സ്റ്റേജിൽ രാജലക്ഷ്മി പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട്. 360 കുടുംബങ്ങളുള്ള വാർഡിൽ 1140 വോട്ടർമാരാണുള്ളത്.
രണ്ടാം റൗണ്ട് പര്യടനത്തിലേക്ക് കടന്ന രാജലക്ഷ്മിയുടെ ഇമ്പമാർന്ന ഗാനം ഒട്ടുമിക്ക വോട്ടർമാരും ആസ്വദിച്ചു കഴിഞ്ഞു. ഇനിയും കേൾക്കാത്തവർക്കായി പാട്ടുമായി നീങ്ങുകയാണ് രാജലക്ഷ്മി.
പനമരം ∙ ഒട്ടേറെ ഗാനമേള ട്രൂപ്പുകളിലെ ഗായികയും നാടൻപാട്ട് കലാകാരിയുമായ പ്രവീണ ബാലനാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ചുകുന്ന് ബ്ലോക്ക് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി.
ബാലസംഘത്തിലൂടെ പൊതുരംഗത്തേക്കു വന്ന് എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും അംഗമായ പ്രവീണ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള പ്രവീണ ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ ഗാനമേള ട്രൂപ്പുകളിൽ പാടുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള ഗാനമേള ട്രൂപ്പുകളിൽ പാടുന്നു.
23 കാരിയായ പ്രവീണ സ്വന്തമായുള്ള യൂട്യൂബ് ചാനലിൽ ഒട്ടേറെ കോമഡി വിഡിയോകളിലും അഭിനയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

