ഗവേഷണ ആശയങ്ങളുടെ പങ്കുവെക്കലിനും വിജ്ഞാനവിനിമയത്തിനുമായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് വേദിയായി. റിസർച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര അക്കാദമിക പ്രസാധന സ്ഥാപനമായ എമറാൾഡ് ഗ്രൂപ്പും മൈക്രോ ലാബ് കോഴിക്കോടിന്റെയും സഹകരണത്തിലാണ് ഹൊറൈസൺ–2026 രാജ്യാന്തര ബഹുവിഷയ സെമിനാർ സംഘടിപ്പിച്ചത്.
വിവിധ അക്കാദമിക മേഖലകളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും പങ്കെടുത്ത പരിപാടിയിൽ ഗവേഷണരംഗത്തെ പുതിയ സാധ്യതകളും അക്കാദമിക സഹകരണവും ചർച്ച ചെയ്യപ്പെട്ടു. കോളജ് പ്രിൻസിപ്പൽ ഡോ.
ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം റസിഡന്റ് മാനേജർ റവ. ഫാ.
ബേബി ജോൺ കളീയിക്കൽ ഔദ്യോഗികമായി നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ കെ.
പ്രമോദ് സ്വാഗതവും റിസർച്ച് കോർഡിനേറ്റർ ഡോ. ആർ.
ഗണേഷ് നന്ദിയും രേഖപ്പെടുത്തി. സെമിനാറിന്റെ ഭാഗമായി നടന്ന പ്രബന്ധാവതരണ സെഷനുകളിൽ പ്രമുഖർ സംസാരിച്ചു.
മലേഷ്യയിലെ ലിൻകൺ സർവകലാശാലയിലെ പി.എച്ച്.ഡി. ഗവേഷക ഡോ.
അനു ആന്റണി “Behavioural Biases and Risk-Taking Behaviour Among Young Investors” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.
കെ.എ.സഫീദ “Research Journey: A Roadmap for Aspiring Researchers” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗവേഷണരംഗത്തേക്ക് കടന്നുവരുന്നവർക്കുള്ള യാത്രയുടെ വിവിധ ഘട്ടങ്ങളും സാധ്യതകളും സെഷനിൽ വിശദമാക്കുകയുണ്ടായി.
Emerald, Inderscience Publications എന്നിവയുടെ റിവ്യൂവറായ ഡോ. ഗണേഷ് ആർ. “Formula That Never Gets Your Manuscript Gets Rejected” എന്ന വിഷയത്തിൽ സംസാരിച്ചു.
ഗവേഷണ പ്രബന്ധങ്ങളുടെ തയ്യാറാക്കൽ, അക്കാദമിക നിലവാരം, അന്താരാഷ്ട്ര ജേണലുകളിലെ പ്രസിദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഉച്ചയ്ക്കുശേഷം നടന്ന പോസ്റ്റർ, വാചിക അവതരണങ്ങളിൽ വിവിധ വിഷയങ്ങളിലുള്ള പഠനങ്ങളും ഗവേഷണ ആശയങ്ങളും യുവ ഗവേഷകർ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

