
വയനാട് ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
അമ്പലവയൽ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ഒഴിവുള്ള ജൂനിയർ ഹിന്ദി, ബോട്ടണി അധ്യാപക തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 9 ന് രാവിലെ 11 ന് സ്കൂൾ ഒാഫിസിൽ നടക്കും.
അമ്പുകുത്തി ∙ ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ–അറബിക് എഫ്ടി തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഒാഫിസിൽ നടക്കും.
പൊഴുതന∙ കുറിച്യർമല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് 11.30ന്
മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് അധ്യാപകരുടെ താൽക്കാലിക നിയമനത്തിലേക്കുള്ള കൂടിക്കാഴ്ച 10ന് 10 മണിക്ക് സ്കൂളിൽ നടക്കും.
മേപ്പാടി ∙ വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ജ്യോഗ്രഫി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് രാവിലെ 10.30 ന്. 04936 236690.