പനമരം∙ പഞ്ചായത്തിലെ മലങ്കര, കംപ്രഷൻമുക്ക് പ്രദേശത്തെ കുരങ്ങുശല്യം മൂലം കർഷകർ പൊറുതിമുട്ടുന്നു.മൂപ്പെത്താത്ത കാപ്പിക്കുരു അടക്കമുള്ള വിളകൾ നശിപ്പിക്കുന്നതിനു പുറമേ കൂട്ടത്തോടെയെത്തുന്ന വാനരന്മാർ മേൽക്കൂരയിലെ ഓടുകൾ തകർത്ത് വീടുകൾക്കുള്ളിൽ കയറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിപ്പിക്കുന്നതും പതിവാണ്. കുരങ്ങന്മാർ തേങ്ങയും കാപ്പിക്കുരുവുമാണ് കൂടുതൽ നശിപ്പിക്കുന്നതെന്നും തുരത്താൻ ശ്രമിച്ചാലും പോകാൻ കൂട്ടാക്കാറില്ലെന്നും കർഷകർ പറയുന്നു.
കൂടാതെ കപ്പ, ചേമ്പ്, ചേന, ഇഞ്ചി അടക്കമുള്ള കൃഷികളും നശിപ്പിക്കുന്നതു മൂലം കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണ്.
കൃഷി ഇറക്കിയാൽ തന്നെ മുളച്ചു വരുമ്പോഴേക്കും വാനരപ്പട എത്തി നശിപ്പിച്ചിരിക്കും. വനത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഇവിടെ കുരങ്ങുകളുടെ ശല്യം വർധിച്ചിട്ട് വർഷങ്ങളായി.
ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ച് പിടികൂടണമെന്ന് വനംവകുപ്പിനോടു ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. ശല്യക്കാരായ ഇവയെ കൂടുവച്ച് പിടികൂടാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങാനാണ് കുരങ്ങുശല്യം മൂലം പൊറുതിമുട്ടിയ കർഷകരുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]