ബാണസുര സാഗർ ഡാമിൽ നിന്ന് അധിക ജലം തുറന്നു വിടും:
പടിഞ്ഞാറത്തറ ∙ ബാണാസുരസാഗർ അണക്കെട്ടിൽ അപ്പർ റൂൾ ലവൽ 775 മീറ്ററിൽ കൂടുതലായാൽ ഇന്നു രാവിലെ 9നു ഷട്ടർ തുറക്കും. സ്പിൽവേ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്കു തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
റേഷൻ കടകൾ ഇന്നു തുറക്കും
കൽപറ്റ ∙ റേഷൻ കടകൾ ഇന്നു തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാർഡ് ഉടമകൾ ഓണത്തിനു മുൻപു കിറ്റ് വാങ്ങണമെന്നും അറിയിച്ചു.
മസ്റ്ററിങ് നടത്തണം
കൽപറ്റ ∙ സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവർ മസ്റ്ററിങ് നടത്തണം. ഒക്ടോബർ 31ന് അകം മസ്റ്ററിങ് നടത്താത്തവർക്കു ഡിസംബർ മുതൽ പെൻഷൻ മുടങ്ങും.
കുടുംബ കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി കെ.ആർ.
സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ 12 നു ബത്തേരിയിലും 20 നു മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സിറ്റിങ് നടക്കും. അധ്യാപക നിയമനം കൽപറ്റ ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ അഗ്രികൾചർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 8നു രാവിലെ 10ന്. അസിസ്റ്റന്റ് നിയമനം കൽപറ്റ ∙ യുനിസെഫ് പങ്കാളിയായി നടത്തുന്ന ഗ്രീൻ സ്കിൽസ് ഡവലപ്മെന്റ് ഫോർ ക്ലൈമറ്റ് സസ്റ്റെയ്നബിലിറ്റി ഇൻ വയനാട് പ്രോജക്ടിൽ 6 മാസത്തേക്ക് ഫീൽഡ് ലവൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 8നു രാവിലെ 10.30നു സിവിൽ സ്റ്റേഷനിലെ എസ്എസ്കെ ജില്ലാ ഓഫിസിൽ.
മൾട്ടി പർപ്പസ് വർക്കർ
മാനന്തവാടി ∙ ബേഗൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്കു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 10നു രാവിലെ 10ന്. 9846395704.
കൂടിക്കാഴ്ച 9ന്
ദ്വാരക ∙ മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് ഗെസ്റ്റ് ലക്ചറർ തസ്തികയിലേക്കും ട്രേഡ് ടെക്നിഷ്യൻ ലാബ് തസ്തികയിലേക്കും താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10 ന്.
04935 293024. കോഴ്സുകൾ
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും പുതിയ എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽസ് കോഴ്സിലേക്കും പ്രവേശനം തുടങ്ങി.
15 നു മുകളിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 9495999669.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]