ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
കൂടിക്കാഴ്ച ഇന്ന്
മാനന്തവാടി ∙ കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30 ന് നടക്കും.
കൂടിക്കാഴ്ച നാളെ
കോളേരി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്ടി കംപ്യൂട്ടർ സയൻസ് സീനിയർ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
പനമരം ∙ പഞ്ചായത്തിലെ 11–ാം വാർഡിൽ ആശ പ്രവർത്തകയെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് പനമരം സിഎച്ച്സിയിൽ.
ഗതാഗത നിയന്ത്രണം
നൂൽപുഴ ∙ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഇന്നു മുതൽ മുതൽ 2 മാസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
തുല്യതാ കോഴ്സ്:അധ്യാപക കൂടിക്കാഴ്ച
കൽപറ്റ ∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, ബത്തേരി, കൽപറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ.
മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിസിക്സ് കെമിസ്ട്രി, ബയോളജി, ഐസിടി, സാമൂഹികശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങൾക്ക് ഇന്നും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐസിടി വിഷയങ്ങൾക്ക് നാളെയും (4) സാമൂഹിക ശാസ്ത്രം, കണക്ക് വിഷയങ്ങൾക്ക് 5നും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൂടിക്കാഴ്ച നടക്കും. 04936 202091.
സൈനിക കുടുംബസംഗമം 8ന്
മാനന്തവാടി ∙ മദ്രാസ് എൻജിനീയർ ഗ്രൂപ്പിന്റെ ഭാഗമായുള്ള 412 (I) എൻജിനീയർ സ്ക്വാർഡൻ (ആർമി) സംസ്ഥാന വിമുക്തഭട
കുടുംബസംഗമവും, സൈനിക കൂട്ടായ്മയും 8 ന് രാവിലെ കൊല്ലം അഷ്ടമുടിയിൽ നടത്തും. ബന്ധപ്പെടേണ്ട
നമ്പർ : 9747742937. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

