കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാതൃക പെരുമാറ്റചട്ടം പാലിച്ചാവണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്ടർ ഡി.ആർ. മേഘശ്രീ ജില്ലാപഞ്ചായത്ത് സ്ഥാനാർഥികൾക്കു നിർദേശം നൽകി.
സ്ഥാനാർഥികൾ പരസ്പര സഹകരണത്തോടെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തണമെന്നും പ്രചാരണത്തിനു ഹരിത മാനദണ്ഡങ്ങൾ പാലിക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾക്ക് പൊതു നിരീക്ഷകനേയും ചെലവ് സംബന്ധിച്ച സംശയങ്ങൾക്കു ചെലവ് നിരീക്ഷകരുമായും ബന്ധപ്പെടാം.
സ്ഥാനാർഥികൾക്കു മാതൃക പോളിങ് ബൂത്തുകൾ സന്ദർശിക്കാം.
ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മികച്ച രീതിയിലാണു നടക്കുന്നതെന്നു പൊതു നിരീക്ഷകൻ അശ്വിൻ കുമാർ പറഞ്ഞു. യോഗത്തിൽ മാൻപവർ നോഡൽ ഓഫിസർ കൂടിയായ എഡിഎം കെ.ദേവകി, എച്ച്എസ് വി.കെ.ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും എആർഒയുമായ ബെന്നി ജോസഫ്, സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.
മെഷീനുകൾ സജ്ജം
കൽപറ്റ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ബത്തേരി വെയർ ഹൗസിൽ നിന്നു ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചു. ഇന്നലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വിതരണ കേന്ദ്രങ്ങളിലാണു മെഷീനുകൾ എത്തിച്ചത്.
ഇന്ന് നഗരസഭകളിലെ വിതരണ കേന്ദ്രങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എത്തിക്കും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിൽ ഉപയോഗിക്കുന്ന മെഷീനുകൾ മാനന്തവാടി സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂളിലും ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ സെന്റ് മേരീസ് കോളജിലും കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലെ എസ്കെഎംജെ ഹൈസ്കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണു സൂക്ഷിക്കുന്നത്.
കൽപറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കൽപറ്റ എസ്ഡിഎംഎൽപി സ്കൂളിലും മാനന്തവാടി നഗരസഭയുടേതു മാനന്തവാടി സെന്റ് പാട്രിക് ഹയർ സെക്കൻഡറി സ്കൂളിലും ബത്തേരി നഗരസഭയിലെ അസംപ്ഷൻ ഹൈസ്കൂളിലും സ്ട്രോങ് റൂമുകൾ സജ്ജമാക്കി.
വോട്ടിങ് മെഷീനുകൾ 5, 6, 7 തീയതികളിലായി കമ്മിഷനിങ് ചെയ്യും.
എൽഡിഎഫ് വൻവിജയം നേടും: പി.പി.സുനീർ എംപി
ബത്തേരി∙ ജനക്ഷേമ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് പി.പി.സുനീർ എംപി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി ബത്തേരിയിൽ വോട്ടഭ്യർഥിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ 1500 തൊഴിലാളികളെ ഒരേ സമയം ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനവും വയനാട് തുരങ്കപാത നിർമാണം തുടങ്ങിയതും പെൻഷൻ വർധനയും ജനങ്ങളുടെ ഇടയിൽ വിശ്വാസവും മതിപ്പും വർധിപ്പിച്ചിട്ടുണ്ട്.
ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതു തരംഗം ഉണ്ടാകും.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.എം. ജോയി, ജില്ല അസി.
സെക്രട്ടറി സജി വർഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പഞ്ചായത്ത് കമ്മിറ്റി ഓഫിസ് തുറന്നു
വെണ്ണിയോട് ∙ യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫിസ് ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുല്ല വൈപ്പടി അധ്യക്ഷത വഹിച്ചു.
കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി.സി.അബ്ദുല്ല, വി.സി. അബൂബക്കർ, മാണി ഫ്രാൻസിസ്, പി.എൽ.ജോസ്, വി.സി.
അബ്ദുൽ നാസർ, ബേബി പുന്നക്കൽ, എം.സി.മോയിൻ, സി.കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
കൽപറ്റ ∙ നഗരസഭയിൽ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി.
മുഴുവൻ കുടുംബങ്ങൾക്കും വീട്, കൈനാട്ടി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം, നഗരസഭാ പരിധിയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ലാപ്ടോപ്, വെള്ളാരംകുന്ന്, പുഴമുടി, മുണ്ടേരി, പുളിയാർമല എന്നിവിടങ്ങളിൽ ബദൽ പാതകളൊരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
സ്കൂളുകളിലെ കൊഴിഞ്ഞു പോക്ക് തടയാൻ നൂതനാശയ പദ്ധതി, വിദ്യാഭ്യാസ കരിയർ പദ്ധതി, വിദ്യാഭ്യാസ ഗുണനിലവാരമുയർത്താൻ എംഎൽഎൽ പദ്ധതി എന്നിവ നടപ്പാക്കും. നഗരത്തിലെ നടപ്പാത, കൈവരി നിർമാണം പൂർത്തിയാക്കും.
കൽപറ്റ–അമ്പിലേരി–മുണ്ടേരി–മണിയങ്കോട് റോഡ് സൗന്ദര്യവൽക്കരണം എന്നിവ പൂർത്തിയാക്കുകയും ഓവുചാൽ സംവിധാനം കുറ്റമറ്റതാക്കി നഗര സൗന്ദര്യവൽക്കരണം നടപ്പാക്കുമെന്നും പ്രകടന പത്രിക ഉറപ്പ് നൽകുന്നു.
നഗരത്തിൽ ജനസൗഹൃദ കേന്ദ്രം, 3 വെൽനസ് സെന്ററുകൾക്കും കെട്ടിടം, വെള്ളാരംകുന്നിൽ വിശ്രമ കേന്ദ്രം, ഡോർമിറ്ററി, ഗെസ്റ്റ് ഹൗസ്, മുണ്ടേരിയിൽ കല്യാണ മണ്ഡപം എന്നിവ നിർമിക്കും. ഉൗരുകളുടെ സമഗ്ര നവീകരണം, നഗര പരിധിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ആരോഗ്യ ഇൻഷുറൻസ്, മൊബൈൽ ആശുപത്രി സംവിധാനം തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നു.
ബൈപാസ്–പുതിയ ബസ് സ്റ്റാൻഡ് ലിങ്ക് റോഡുകൾ, പഴയ ബസ് സ്റ്റാൻഡ് പുതുക്കി പണിഞ്ഞ് ഷോപ്പിങ് മാൾ നിർമിക്കും.
കൽപറ്റ ഫെസ്റ്റ് എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റ്, വികസന സെമിനാറുകൾ, വിപണന-പ്രദർശന മേള തുടങ്ങിയവയും പ്രകടന പത്രികയിലുണ്ട്. ടി.സിദ്ദീഖ് എംഎൽഎ പ്രകടന പത്രിക പ്രകാശനം ചെയ്തു.
യോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മുനിസിപ്പിൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ.രാജേന്ദ്രൻ, പി.പി.ആലി, ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, റസാഖ് കൽപറ്റ, സലിം മേമന, സി.മൊയ്തീൻകുട്ടി, എ.പി.ഹമീദ്, എൻ.മുസ്തഫ, സി.കെ.നാസർ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാർഥികളും പങ്കെടുത്തു.
വെള്ളമുണ്ട∙ പഞ്ചായത്ത് യുഡിഎഫ് പ്രകടന പത്രിക ഡിസിസി വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമ്മദ്, സി.പി.
മൊയ്തു ഹാജി, പി.സി. ഇബ്രാഹിം ഹാജി, മോയി ആറങ്ങാടൻ, ഉസ്മാൻ പള്ളിയാൽ, ടി.കെ.
മമ്മൂട്ടി, ഷാജി ജേക്കബ്, കൊടുവേരി അമ്മദ്, കെ.കെ.സി. റഫീഖ്, ശറഫു മാടംപള്ളി, കെ.എം.
അബ്ദുല്ല ഹാജി, ഇ.വി. സിദ്ദിഖ്, പി.കെ.
ഉസ്മാൻ, കെ.കെ.സി. മൈമൂന, ആസ്യ മൊയ്തു, കേളോത്ത് സലിം എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് കൺവൻഷൻ
വടുവൻചാൽ ∙ മൂപ്പൈനാട് പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.
ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.എം.ജോയ്, വി.ഹാരിസ്, പി.കെ.അനിൽകുമാർ, ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

