
റോഡിലെ മഴവെള്ളം വീട്ടിലേക്ക്; പൊറുതിമുട്ടി കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ കൊയിലേരി-പയ്യമ്പള്ളി പിഡബ്ല്യുഡി റോഡിൽ കൊയിലേരി ടൗണിൽ നിന്നും 250 മീറ്റർ മാറി സ്ഥിതിചെയ്യുന്ന ഈന്തനമൂല സുധാകരനും കുടുംബവും താമസിക്കുന്ന വീടിന്റെ മുറ്റത്തേക്ക് മഴ പെയ്യുമ്പോൾ വൻതോതിൽ മഴ വെള്ളവും ചെളിയും ഒഴുകി വരുന്നു. പുനർ നിർമാണം നടന്നു കൊണ്ടിരിക്കുന്ന കൊയിലേരി – പയ്യമ്പള്ളി റോഡ് പണിയിലെ അശാസ്ത്രീയത മൂലമാണ് ബുദ്ധിമുട്ട് ഉണ്ടാവുന്നത്. ആഴ്ചകൾക്ക് മുൻപ് ഇൗ വീടിന് മുൻ ഭാഗത്തായി റോഡരികിൽ കരിങ്കല്ല് ഉയർത്തി കെട്ടിയ ഭാഗത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്ത ചരക്ക് ലോറി ചെരിയുകയും, ആ ഭാഗത്തെ കരിങ്കൽ കെട്ട് ഇടിഞ്ഞു പോകുകയും ചെയ്തിരുന്നു. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ലോറി വീട്ടുമുറ്റത്തേക്ക് മറിയാതിരുന്നത്. റോഡ് പണിയുടെ ഭാഗമായി പ്രസ്തുത ഭാഗം പിന്നീട് കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തി എങ്കിലും ആ ഭാഗത്ത് കൂടി വൻതോതിൽ മഴവെള്ളവും ചെളിയും വീടിന്റെ മുറ്റത്തേക്ക് ഒഴുകിവരുന്ന സ്ഥിതിയാണ്.കരിങ്കൽ കെട്ട് ഈ ഭാഗങ്ങളിൽ കുറച്ചുകൂടി ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് വെള്ളം ഒഴുകുന്നതിനുള്ള ഒരു ചാൽ നിർമിച്ചാൽ മാത്രമേ ബുദ്ധിമുട്ട് ഒഴിവാക്കാൻ പറ്റൂ. ഇത് സംബന്ധിച്ച് റവന്യു അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.