
വയനാട് ജില്ലയിൽ ഇന്ന് (01-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൂനിയർ ബോക്സിങ് സിലക്ഷൻ നാളെ
കൽപറ്റ ∙ ജില്ലാ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്സിങ് സിലക് ഷൻ നാളെ രാവിലെ 9 മുതൽ 11 വരെ വൈത്തിരി ചാലഞ്ച് അക്കാദമിയിൽ നടക്കും. 2009 ജനുവരി 1നും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം. 9633686354.
വിദ്യാഭ്യാസ അവാർഡ്
കൽപറ്റ ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഇഎംഎസ് – ടി.എസ്.രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 12 നു മുൻപു ലഭിക്കണം. വിവരങ്ങൾ ബാങ്കിന്റെ കൽപറ്റ, പടിഞ്ഞാറത്തറ, മേപ്പാടി ശാഖകളിൽ ലഭിക്കും.
പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിൽ
കൽപറ്റ ∙ സിവിൽ സ്റ്റേഷനു സമീപം എസ്ബിഐക്ക് എതിർവശത്തു പ്രവർത്തിച്ചിരുന്ന കൽപറ്റ നോർത്ത് പോസ്റ്റ് ഓഫിസ് സിവിൽ സ്റ്റേഷനു മുന്നിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിനു സമീപത്തെ പുതിയ കെട്ടിടത്തിൽ നാളെ പ്രവർത്തനം ആരംഭിക്കും.
ക്വാട്ട പ്രവേശനം
പുൽപള്ളി ∙ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ഈഴവ, തിയ്യ വിഭാഗത്തിൽപെട്ട കുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. 9567316055.
അധ്യാപക നിയമനം
അച്ചൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 4നു രാവിലെ 10.30നും എൽപി അറബിക്, എച്ച്എസ്ടി ഉറുദു കൂടിക്കാഴ്ച അന്ന് 2നും. 9946927435.
പുളിഞ്ഞാൽ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്ടി ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 1.30ന്.