മാള ∙ സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിന് ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിൽ ഇന്നു തിരിതെളിയും. 20 വേദികളിലായി 146 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മൂവായിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ആദ്യ ദിനം വേദി ഒന്നിൽ രചനാ മത്സരങ്ങൾ നടക്കും. രണ്ടാം വേദിയായ ഡേവിസ് പെരേപ്പാടൻ എസി ഹാളിൽ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, മൂന്നാം വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘഗാനം പാശ്ചാത്യ സംഗീതം ഓട്ടൻതുള്ളൽ, സംഘനൃത്തം, വേദി നാലിൽ ദഫ്മുട്ട്, കോൽക്കളി, ഒപ്പന, വേദി അഞ്ചിൽ മിമിക്രി, ലളിതഗാനം, വേദി 6ൽ മലയാളം കവിതാ പാരായണം, വേദി 7ൽ ഉപകരണ സംഗീതം (വെസ്റ്റേൺ), വേദി 9ൽ സംസ്കൃത പദ്യ പാരായണം, വേദി 10ൽ അറബിക് പദ്യപാരായണം എന്നീ മത്സരങ്ങൾ നടക്കും.
ഫലപ്രഖ്യാപനം അന്നു തന്നെയുണ്ടാകും. ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഫലപ്രഖ്യാപനം. ഓരോ മത്സരങ്ങളിലും വിജയിച്ചവർക്കും സമ്മാനം നേടാതെ പോയവർക്കും ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട
പ്രകടനം കാഴ്ചവയ്ക്കുന്നതിനായി വിധികർത്താക്കളെ സമീപിക്കാനും പോരായ്മകൾ ചോദിച്ചു മനസ്സിലാക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃശൂർ സെൻട്രൽ സഹോദയ ചീഫ് പേട്രൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അറിയിച്ചു. മത്സരാർഥികൾക്ക് രാവിലെ പ്രാതലും ഉച്ചയ്ക്ക് ഊണും വൈകിട്ട് ചായയും ലഘുഭക്ഷണവും നൽകും.
മത്സര സമയങ്ങളിൽ അടിയന്തര വൈദ്യ സഹായത്തിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുഴുവൻ സമയ മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മുഴുവൻ സമയ മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
8 പേരെ കിടത്തി ചികിത്സിക്കാവുന്ന മെഡിക്കൽ സെന്ററും ഉണ്ടാകും. തൃശൂർ സെൻട്രൽ സഹോദയ രൂപീകരിച്ചതിനു ശേഷമുള്ള രണ്ടാമത് കലോത്സവമാണിത്.
ഇന്നു രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
ഹൈക്കോടതി അഡ്വക്കറ്റ് ജനറൽ അഡ്വ.കെ.പി.ജയചന്ദ്രൻ, പിഎസ്സി അംഗം സി.ബി.സ്വാമിനാഥൻ, മിസ് ഇന്ത്യ ക്യൂൻ ഹർഷ ശ്രീകാന്ത് എന്നിവർ പങ്കെടുക്കും.
സമ്മാനങ്ങളുമായി മനോരമ സ്റ്റാളും
മാള ∙ സഹോദയ കലോത്സവത്തിനു സമ്മാനങ്ങളുമായി മലയാള മനോരമയുടെ സ്റ്റാളും. ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിന്റെ സഹകരണത്തോടെ മനോരമ നടത്തുന്ന മത്സരത്തിൽ വിജയിക്കുന്നവർക്കാണു സമ്മാനം.
കലോത്സവ റജിസ്ട്രേഷൻ കൗണ്ടറിനു സമീപമുള്ള മനോരമയുടെ സ്റ്റാൾ സന്ദർശിച്ച് കൂപ്പണുകൾ പൂരിപ്പിച്ച് അവിടെ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കുക.
ഇവയിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്. കൂടാതെ മനോരമയുടെ പ്രസിദ്ധീകരണങ്ങളായ കർഷകശ്രീ, ആരോഗ്യം, തൊഴിൽവീഥി എന്നിവയുടെ വാർഷിക വരിക്കാരാകുന്നവർക്ക് 2026ലെ ഡയറി സൗജന്യമായി ലഭിക്കുകയും ചെയ്യും. മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാകാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

