ഗുരുവായൂർ ∙ ക്ഷേത്രത്തിനു ചുറ്റുമുള്ള 2 റിങ് റോഡുകളിലും വൺവേ സംവിധാനം കർശനമാക്കി നഗരത്തിൽ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തി. ഇന്നർ റിങ് റോഡിൽ വലതു വശത്തേക്കു മാത്രവും ഒൗട്ടർ റിങ് റോഡിൽ ഇടതുവശത്തേക്കു മാത്രവും വാഹനങ്ങൾ ഓടിക്കണം. ഇരുചക്ര വാഹനങ്ങൾ ഒഴികെ ഓട്ടോറിക്ഷ അടക്കം എല്ലാ വാഹനങ്ങൾക്കും ഇതു ബാധകമാണ്. എന്നാൽ റെയിൽവേ സ്റ്റേഷൻ മുതൽ കൈരളി ജംക്ഷൻ വരെ ഓട്ടോറിക്ഷകൾക്ക് വൺവേ ബാധകമല്ല.
ഇരുദിശകളിലും ഓടാമെന്ന് അസി.
പൊലീസ് കമ്മിഷണർ സി.പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു. അഷ്ടമിരോഹിണിക്കും തിരക്കേറിയ മറ്റു ദിവസങ്ങളിലും പരീക്ഷിച്ച് വിജയിച്ച വൺവേ സംവിധാനം മൂലം ഗതാഗതക്കുരുക്ക് ഒഴിവായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സ്ഥിരമാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]