എരുമപ്പെട്ടി ∙ തിരുഹൃദയ ഫൊറോന പള്ളിയിൽ കെസിബിസി മദ്യവിരുദ്ധ സമിതി സ്ഥാപിതമായതിന്റെ സിൽവർ ജൂബിലി ആഘോഷവും ഇടവകയിലെ 175 ലഹരി വിമുക്ത ഭവന പ്രഖ്യാപനവും അതിരൂപതാ സ്മരണിക പ്രകാശനവും നടന്നു. കെസിബിസി മദ്യ ലഹരി വിരുദ്ധ കമ്മിഷൻ ചെയർമാനും മൂവാറ്റുപുഴ രൂപത മെത്രാനുമായ യൂഹാനോൻ മാർ തേയഡോഷ്യസ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോഷി ആളൂർ അധ്യക്ഷനായി.
എഡിറ്റർ ലിന്റോ ഫ്രാൻസിസ് അതിരൂപതാ സ്മരണിക പരിചയപ്പെടുത്തി.
അതിരൂപതാ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തി.
അസിസ്റ്റന്റ് വികാരി ഫാ. ജീസ് അക്കര പറ്റ്യേക്കൽ മദ്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സമിതി എരുമപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് സി.കെ.ജോർജ്, സെക്രട്ടറി മേരി ജോസ്, അസിസ്റ്റന്റ് വികാരി ഫാ.
ഷോജാേ മഞ്ഞാടിക്കൽ, അതിരൂപതാ മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് വി.എം.അഗസ്റ്റിൻ, എസ്എച്ച് കോൺവെന്റ് മദർ സിസ്റ്റർ വിനീത മാത്യു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ കെ.ടി. സിന്റോ, മതബോധന പ്രിൻസിപ്പൽ എം.എൽ.
ആന്റോ, എം.വി. തോമസ്, കെ.എ.
ബേബി, എം.എൽ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

