തൃശൂർ ∙ തൃശൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഭൂമിയുടെ മണ്ണുപരിശോധനയും സർവേയും ഈയാഴ്ച ആരംഭിക്കും. പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന സതേൺ റെയിൽവേ നിർമാണ വിഭാഗം എൻജിനീയർമാരും കരാർ കമ്പനി ഉദ്യോഗസ്ഥരും തൃശൂർ സ്റ്റേഷൻ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.
പ്രാരംഭ പ്രവർത്തനം ഉടൻ ആരംഭിക്കാമെന്നു ചർച്ചയിൽ ധാരണയായി.
ഈറോഡ് ആസ്ഥാനമായുള്ള വെങ്കിടാചലപതി കൺസ്ട്രക്ഷൻസ് ആണു നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. 344.89 കോടി രൂപയാണു പദ്ധതിക്കു വകയിരുത്തിയിട്ടുള്ളത്.
30 മാസത്തിനകം നിർമാണം പൂർത്തിയാക്കും. മണ്ണുപരിശോധനയും സർവേയും അതിവേഗം പൂർത്തിയാക്കി ജനുവരിയിൽ നിർമാണം ആരംഭിക്കാനാണു തീരുമാനം.
പദ്ധതിക്കു റെയിൽവേ ബോർഡ് അനുമതി നൽകിയിട്ട് ഒരു വർഷമായെങ്കിലും ടെൻഡർ വൈകിയതാണു നിർമാണം ആരംഭിക്കാൻ തടസ്സമായത്.
അന്തിമ രൂപരേഖ അംഗീകരിക്കപ്പെട്ടതിനു പിന്നാലെ പുതിയ സ്റ്റേഷന്റെ ത്രിമാന രൂപരേഖ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. റെയിൽവേ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം 393 കോടി രൂപ ചെലവഴിച്ചാകും നിർമാണം എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കരാർ ഒപ്പിട്ടതു 344 കോടി രൂപയ്ക്കാണ്.
സ്റ്റേഷനിൽ വാണിജ്യ കേന്ദ്രമൊരുക്കാനുള്ള തീരുമാനം ഒഴിവാക്കിയതുകൊണ്ടാണു പദ്ധതിത്തുകയിൽ കുറവുണ്ടായത്. ഹോട്ടൽ അടക്കമുള്ള വാണിജ്യ കേന്ദ്രങ്ങൾ ലാഭകരമാകാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

