
ഒല്ലൂർ∙ സ്കൂട്ടറിനു പിന്നിൽ ചങ്ങല കൊണ്ട് കെട്ടി വളർത്തുനായയെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നായയുടെ നില ഗുരുതരമാണ്.
വള്ളിശേരി സ്വദേശി അവിണിശേരി വീട്ടിൽ സനോജാണ് (40) പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് 4നു തൈക്കാട്ടുശേരി സെന്ററിലാണ് സംഭവം.
വള്ളിശേരി ഭാഗത്തുനിന്നു തൈക്കാട്ടുശേരിയിലേക്ക് യുവാവ് നായയെ കെട്ടി വലിച്ചുകൊണ്ട് സ്കൂട്ടറിൽ വരുന്നതു കണ്ട് നാട്ടുകാർ തടയുകയായിരുന്നു. റോഡിൽ ഉരഞ്ഞു നായയുടെ ശരീരം മുറിവേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു.
യുവാവ് പരസ്പര വിരുദ്ധമായി കാര്യങ്ങൾ സംസാരിച്ചതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
എന്നാൽ പൊലീസ് എത്തുന്നതിനു മുൻപേ യുവാവ് ഓടി രക്ഷപ്പെട്ടു. ഒരു കിലോമീറ്ററോളം നായയെ റോഡിൽ വലിച്ചിഴച്ചതായാണ് സൂചന. നായ സംരക്ഷണ കേന്ദ്രമായ പോസ് അധികൃതരുടെ കീഴിലുള്ള ഷെൽറ്റർ ഹോമിൽ ചികിത്സയിൽ തുടരുന്നു.
അവശനിലയിലായ നായ ഭക്ഷണം കഴിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]