ഇരിങ്ങാലക്കുട ∙ കലോത്സവ വേദിക്കരികിൽ നൃത്ത അധ്യാപികയ്ക്കും കുടുംബത്തിനും നേരെ ഭീഷണിയും കയ്യേറ്റ ശ്രമവും.
പൊലീസ് എത്തി നൃത്ത അധ്യാപികയെയും കുടുംബത്തെയും പൊലീസ് എസ്കോർട്ടോടെ പറഞ്ഞയച്ചു. സമാപന ദിനമായ ഇന്നലെ മോഹിനിയാട്ടം മത്സരങ്ങൾ നടന്ന ഡോൺബോസ്കോ സ്കൂളിൽ രാത്രി എട്ടിനായിരുന്നു സംഭവം.
തൃശൂർ വെളപ്പായ സ്വദേശി നൃത്താധ്യാപിക ജിനി ദിലുഡാഡിനും കുടുംബത്തിനും നേരെയാണ് ഭീഷണി ഉയർന്നത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ജിനിയുടെ മകൾ ദേവിക കൃഷ്ണയ്ക്കു എച്ച്എസ്എസ് വിഭാഗം കേരള നടനത്തിനും ശിഷ്യ അതുൽ കൃഷ്ണയ്ക്കു എച്ച്എസ്എസ് വിഭാഗം ഭരതനാട്യത്തിനും ഒന്നാം സ്ഥാനം കിട്ടിയിരുന്നു.
ഭരതനാട്യം ഫലത്തെ ചൊല്ലി എറണാകുളം ജില്ലയിൽ നിന്നെത്തിയ അധ്യാപകനും അധ്യാപിക ജിനിയുമായി വാക്കേറ്റം നടന്നു. ഇതിനിടയിൽ അധ്യാപികയുടെ മകനും ഭർത്താവും എത്തി.
അവരുമായി ചിലർ തർക്കമായി. ഇത് ഉന്തുംതള്ളുമായി.
പൊലീസ് എത്തി എല്ലാവരെയും സ്കൂൾ വളപ്പിൽ നിന്നു പറഞ്ഞയച്ചെങ്കിലും സ്കൂളിനു പുറത്തു ചിലർ ബഹളം ഉണ്ടാക്കിയിരുന്നു. ഇതേച്ചൊല്ലി ഇന്നലെ വൈകിട്ട് മോഹിനിയാട്ടം മത്സരത്തിനിടയിൽ ആണ് ചിലർ എത്തി ജിനിയെ ഭീഷണിപ്പെടുത്തിയത്.
സ്കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെ പൊലീസ് സംരക്ഷണം നൽകുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

