
ഈസ്റ്റർ ദിനത്തിലും ഒഴിയാബാധയായി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ഈസ്റ്റർ ദിനത്തിലും ഒഴിയാബാധയായി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്.മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ഭാഗങ്ങളിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു. അവധിദിനമായിട്ടും നിരത്തിൽ വാഹനങ്ങളേറെയുണ്ടായിരുന്നതിനാൽ കുരുക്കു മുറുകി.സമാന്തര റോഡുകൾ വഴി വാഹനങ്ങളെ വഴി തിരിച്ചു വിട്ടിട്ടും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായില്ല. ജനങ്ങൾക്കു സുരക്ഷിത യാത്രയ്ക്കു സൗകര്യമില്ലെന്നു പറഞ്ഞു കലക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാത അതോറിറ്റി അധികൃതർക്കു താക്കീതു നൽകി.
പ്രശ്നം വൈകാതെ പരിഹരിക്കാമെന്ന ഉറപ്പിലാണു, ടോൾ പിരിവ് നിർത്തലാക്കാനായി ഇറക്കിയ ഉത്തരവു കലക്ടർ താൽക്കാലികമായി മരവിപ്പിച്ചത്. നാളെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു കലക്ടർ തുടർ നടപടികൾ സ്വീകരിക്കുക.ജനത്തെ വലച്ച ഗതാഗതക്കുരുക്കു തുടരുന്ന സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തലാക്കണമെന്നു ബെന്നി ബഹനാൻ എംപിയും സനീഷ്കുമാർ ജോസഫ് എംഎൽഎയും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.