കൊടകര ∙ ദേശീയപാതയിൽ പേരാമ്പ്ര അടിപ്പാതയുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും എണ്ണത്തിൽ വർധന വരുത്തി. അടിപ്പാതയുടെ ഇരുവശത്തെയും മണ്ണ് നിറയ്ക്കലും നിരപ്പാക്കലും പകുതിയിലേറെയായി.
റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ഭിത്തികളുടെയും ഭിത്തിയിൽ ഉറപ്പിക്കുന്ന സ്ലാബുകളുടെയും നിർമാണം ദ്രുത ഗതിയിലായിട്ടുണ്ട്. മണ്ണ് നിരത്തൽ പൂർത്തിയായ വശങ്ങളിൽ ടാറിങ്ങിന് മുന്നോടിയായി നടപ്പാതകളുടെ കോൺക്രീറ്റിങ് തുടങ്ങി.
അടിപ്പാതയ്ക്ക് സമീപം 10 അടിയോളം ഉയരത്തിൽ മണ്ണ് നിറയ്ക്കലും നിരത്തലും പൂർത്തിയായിട്ടില്ല. തൊഴിലാളികളുടെ എണ്ണത്തിൽ വർധന വരുത്തിയതോടെ നിർമാണം വളരെ വേഗത്തിലായത് ആശ്വാസകരമായെന്നും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

