വരന്തരപ്പിള്ളി ∙ ഒരു തോക്കും 40 തിരകളും 10 പെല്ലറ്റുകളും മാംസവും സഹിതം വേട്ടസംഘം പിടിയിൽ. പാലക്കാട് തിരുവേഗപ്പുറം സ്വദേശി പുളിക്കൽ വീട്ടിൽ ഫിറോസ് (42), വരന്തരപ്പിള്ളി നടാംപാടം സ്വദേശി തറയിൽ വീട്ടിൽ റോയ് (52), പൗണ്ട് 73 സ്വദേശി കുളങ്ങരപറമ്പിൽ വീട്ടിൽ ഷാനു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ വരന്തരപ്പിള്ളി സ്റ്റേഷനിലെ എസ്ഐയും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
പുലിക്കണ്ണി സെന്ററിൽ വച്ച് ഓട്ടോറിക്ഷയിൽ 3 ചാക്കുകളിലാക്കി കടത്തുകയായിരുന്ന മാംസവും തോക്കിൽ ഉപയോഗിക്കുന്ന ഒരു കാലി കെയ്സും 10 പെല്ലറ്റുകളുമാണ് കണ്ടെടുത്തത്. മാംസം വന്യജീവിയുടേതാണോ എന്നറിയുന്നതിനായി പാലപ്പിള്ളി ഫോറസ്റ്റ് ഓഫിസിന്റെ സഹായം തേടിയിരുന്നു. വരന്തരപ്പിള്ളി വെറ്ററിനറി സർജൻ ഡോ.
ദേവി പോസ്റ്റ്മോർട്ടം പരിശോധന നടത്തിയതിൽ വന്യജീവിയല്ലെന്നും എന്നാൽ ഈ മാംസത്തിൽ വെടിയേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്രതിയായ ഷാനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 4 കുപ്പി പന്നി നെയ്യ്, ഇരുമ്പുവാൾ, പെല്ലറ്റും ഒരു ലക്ഷം രൂപയുമടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. പാലക്കാട് സ്വദേശി അബു താഹിറിന്റെ നിർദേശപ്രകാരമാണ് ഫിറോസ് വേട്ടയ്ക്കെത്തിയതെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് അബുതാഹിറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു തോക്കും 40 പെല്ലറ്റുകളും പിടിച്ചെടുത്തത്.
ഇയാൾക്കായുള്ള അന്വേഷണം നടക്കുന്നു. വരന്തരപ്പിള്ളി പൊലീസ് എസ്ഐ പി.ഡി.ധനേഷ്, സിപിഒ കെ.എസ്.ജിൽജിത്ത്, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

