ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തെത്തുടർന്ന് ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതക്കുരുക്ക് പുതുക്കാട് സിഗ്നൽ ജംക്ഷൻ വരെ നീണ്ടു. ആയിരക്കണക്കിന് യാത്രക്കാരാണ് ഇന്നലെ വൈകിട്ട് ഗതാഗതക്കുരുക്കിൽപെട്ടത്. ആമ്പല്ലൂരിൽ 20 മിനിറ്റിലേറെ സമയം കുടുങ്ങിയവരുണ്ട്. ആംബുലൻസുകളും അവശ്യവാഹനങ്ങളും കടന്നുപോകാൻ നന്നേ ബുദ്ധിമുട്ടി.
പുതുക്കാട് സിഗ്നൽ ജംക്ഷനിൽ ബ്ലോക്ക് വർധിച്ചപ്പോൾ റെയിൽവേ സ്റ്റേഷൻ-കാഞ്ഞൂപാടം റോഡുകളിലേക്ക് പ്രവേശിക്കുന്നതിനും ബുദ്ധിമുട്ടായി. അവധി ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങളുടെ വരവും പ്രതിസന്ധി സൃഷ്ടിച്ചു. ദേശീയപാത അതോറിറ്റി ഇക്കാര്യങ്ങളിൽ ഇപ്പോഴും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]