തൃശൂർ ∙ കാഷായ വേഷത്തിൽ നാമജപ മന്ത്രവുമായി ഒതുങ്ങി നിൽക്കാതെ അനീതിക്കെതിരെ പൊതുവേദികളിൽ പ്രതികരിച്ചിരുന്നയാളായിരുന്ന അന്തരിച്ച മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി സ്വാമിയാർ എന്ന തൃശൂർ നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുപ്രീംകോടതിയുടെ നിയന്ത്രണത്തിൽ ഇരുന്ന കാലത്ത് ബി കല്ലറ തുറക്കുന്നതിനെതിരെ അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന് മൂപ്പിൽ സ്വാമിയാർ നൽകിയ കത്ത് അന്ന് പൊതുഇടങ്ങളിലും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചാവിഷയമായിരുന്നു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദീർഘകാലം പുഷ്പാഞ്ജലി സ്വാമിയാർ ആയിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധ പൊതുജന പിടിച്ചുപറ്റി.
പൂർവാശ്രമത്തിൽ ആർഎസ്എസ് പ്രവർത്തകനായിരുന്ന അദ്ദേഹം മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. വേദാന്തത്തിലും പുരാണേതിഹാസങ്ങളിലും ജ്യോതിഷത്തിലും പണ്ഡിതൻ ആയിരുന്ന അദ്ദേഹം നല്ലൊരു കവി കൂടിയായിരുന്നു. ധാരാളം ശ്ലോകങ്ങളും മുക്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1935 സെപ്തംബർ 14ന് മറവഞ്ചേരി തെക്കേടത്തു ചിത്രൻ നമ്പൂതിരിപ്പാടിന്റെയും നീലി അന്തർജനത്തിന്റെയും മകനായാണ് ജനനം.
ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരാചാര്യർ തൃശൂരിൽ സ്ഥാപിച്ച പുരാതനമായ മഠമായ നടുവിൽ മഠത്തിൽ 2001 ജൂലൈ ഒന്നിന് മേപ്പൊയിലത്ത് അഷ്ടമൂർത്തി ഭാരതി സ്വാമിയാരിൽ നിന്ന് മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി സ്വാമിയാർ സന്യാസം സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കപ്പെട്ടു.
തിരുവിതാംകൂർ മഹാരാജാവ് കൂടി അംഗമായ എട്ടരയോഗത്തിന്റെ അധ്യക്ഷൻ പുഷ്പാഞ്ജലി സ്വാമിയാരാണ്.
ആചാരപരമായ കാര്യങ്ങളിൽ എട്ടരയോഗത്തിന് ഇപ്പോഴും നിർണായകമായ സ്ഥാനമുണ്ട്. വിഖ്യാത ഭാഗവത പ്രഭാഷകന്മാരായ ഒറവങ്കര അച്യുത ഭാരതി സ്വാമിയാരും മാടശ്ശേരി പാർഥസാരഥി ഭാരതി സ്വാമിയാരും മറവഞ്ചേരി സ്വാമിയാരുടെ ശിഷ്യന്മാരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

