
തൃശൂർ ജില്ലയിൽ ഇന്ന് (17-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ പള്ളിക്കുളം, കൊരട്ടി വെസ്റ്റ് അങ്ങാടി, കർഷകസംഘം, ദേവമാത എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
എടവിലങ്ങ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, യുപി വിഭാഗം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10.30 നും രണ്ടിനും.
കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ.കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് 10.30ന്. 0480 2802213.
ചാലക്കുടി ∙ ഗവ.ഗേൾസ് ഹൈസ്കൂളിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19നു 11.30ന്.
കൊടകര ∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, ഭൂമിശാസ്ത്രം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 1.30ന്. 9446904351.
അറ്റൻഡർ
കൊരട്ടി ∙ പഞ്ചായത്ത് ആയുഷ് എൻഎച്ച്എം ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർ ഒഴിവുണ്ട്. എസ്എസ്എൽസിയാണു യോഗ്യത. 3 വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. കംപ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രായപരിധി 18 മുതൽ 41 വരെ. ഒബിസിക്ക് 44 വയസ്സും പട്ടികജാതി, പട്ടികവർഗക്കാർക്കു 45 വയസ്സും വരെ നിയമാനുസൃത ഇളവുകൾ ബാധകം. 24നു 4 മണി വരെ അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
കല്ലേറ്റുംകര ∙ കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി മുഖേന രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 20 മുതൽ 23 വരെ നടത്തും. 19 വരെ കോളജിൽ അപേക്ഷ സമർപ്പിക്കാം. 8547005080.