
ചാലക്കുടി ∙ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങി ചാലക്കുടി പുഴയോര പാത. ബജറ്റിൽ ചാലക്കുടി പുഴയോര പാത നിർമിക്കുന്നതിന് അനുമതി നൽകിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.
10 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടോക്കൺ തുക പോലും അനുവദിച്ചിട്ടില്ല.
മുൻ വർഷങ്ങളിലെ സംസ്ഥാന ബജറ്റുകളിലും പുഴയോര പാതയ്ക്കു പദ്ധതി നിർദേശം ഉണ്ടാകാറുണ്ടെങ്കിലും സാധ്യതാ പഠനം പോലും നടപ്പായിട്ടില്ല.
നേരത്തെ നഗരസഭാ ബജറ്റിലും പുഴയോര പാത സംബന്ധിച്ച പദ്ധതി നിർദേശം ഇടം പിടിച്ചെങ്കിലും എസ്റ്റിമേറ്റ് തയാറാക്കുന്നത് അടക്കമുള്ള നടപടികളൊന്നുമുണ്ടായില്ലമേജർ ഇറിഗേഷൻ, ടൂറിസം വകുപ്പുകളെ ഏകോപിപ്പിച്ചു മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ചാലക്കുടി നഗരസഭ, പരിയാരം പഞ്ചായത്ത്, അതിരപ്പിള്ളി പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാകും പാത കടന്നു പോകുക.
ദേശീയപാതയിലെ പാലം മുതൽ അതിരപ്പിള്ളി വെള്ളച്ചാട്ടം വരെ 25 കിലോമീറ്ററോളം നീളത്തിലാണു പുഴയോര പാത വിഭാവനം ചെയ്തത്.
ചാലക്കുടിയിൽ നിന്നാരംഭിക്കുന്ന പാത കൂടപ്പുഴ ആറാട്ടുകടവ്, തുമ്പൂർമുഴി, അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുംപുഴയോര കാടുകൾക്കു കാര്യമായ നാശമില്ലാതെയും പുഴയുടെ ജൈവഘടനയ്ക്കു കോട്ടം തട്ടാതെയും പാത ഒരുക്കണമെന്നായിരുന്നു നിർദേശം. വലിയ വാഹനങ്ങൾക്ക് ഈ പാതയിലൂടെ യാത്ര അനുവദിക്കേണ്ടെന്നും നിർദേശമുണ്ടായി.കാൽനട
യാത്രികർക്കും സൈക്കിൾ യാത്രികർക്കും യാത്രാനുമതിയുള്ള പാതയിൽ ആവശ്യത്തിനു വിശ്രമ സൗകര്യങ്ങളും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും ഇരിപ്പിടങ്ങളും ഒരുക്കാൻ നിർദേശിച്ചിരുന്നു.
പുഴയോരത്തെ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തിയാണു പാത നിർമിക്കാമെന്ന ആശയം ഉയർന്നത്. അതിനാൽ തന്നെ ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നും ഇതു സംബന്ധിച്ചു പഠനം നടത്തിയ സംഘടനകൾ അറിയിച്ചിരുന്നുഎന്നാൽ പുഴയോരം അളന്നു തിട്ടപ്പെടുത്തി പുറമ്പോക്ക് കണ്ടെത്തുന്നത് ഉൾ്പപെടെ നടപടികൾ മുന്നോട്ടു പോയില്ല.
സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ തിരിച്ചു പിടിക്കാമെന്നും നിർദേശിച്ചിരുന്നു.
പതിറ്റാണ്ടുകളായി പ്രഖ്യാപനങ്ങളുണ്ടാകുന്നതല്ലാതെ പുഴയോര പാത യാഥാർഥ്യമാകുന്നതിനുള്ള നടപടികളില്ലാത്തതിൽ പ്രതിഷേധവും ശക്തമാണ്പാത യാഥാർഥ്യമായാൽ വിപുലമായ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം പുഴയോര പാത പുഴയുടെ ജൈവഘടനയെ പ്രതികൂലമായി ബാധിക്കുമെന്നു പരിസ്ഥിതി സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു(തുടരും)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]