
മഴ, കാറ്റ്, ബ്ലോക്ക്; വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി, പോസ്റ്റുകൾ വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൈപ്പറമ്പ്∙ മനയ്ക്കലാത്ത് ശ്രീനിവാസന്റെ വീടിന്റെ മേൽക്കൂര മഴയിൽ തകർന്നുവീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
പട്ടിക്കാട്∙ കനാൽ പുറത്ത് വിതയത്തിൽ ജോസിന്റെ വീട് കാറ്റിലും മഴയിലും തകർന്നു വീണു. പഞ്ചായത്തിൽ നിന്നും ലഭിച്ച സഹായം കൊണ്ടു നിർമിച്ച വീടാണ്.ജോസിനെയും കുടുംബത്തെയും താണിപ്പാടം വാർഡിലെ യൂത്ത് സെന്ററിലേക്ക് മാറ്റി പ്പാർപ്പിച്ചു.
വരാക്കര ∙ വാളിപ്പാടത്ത് കാറ്റിലും മഴയിലും 5 വൈദ്യുത പോസ്റ്റുകളും തെങ്ങും മരങ്ങളും മറിഞ്ഞുവീണു. നിർത്തിയിട്ട കാറിന് മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആർക്കും പരുക്കില്ല. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണതോടെ മേഖലയിൽ വൈദ്യുതിബന്ധം നിലച്ചു.
മണ്ണുത്തി ∙ നെട്ടിശേരിയിൽ മാവ് കടപുഴകി റോഡിലേക്കു വീണു. അപകടാവസ്ഥയിലുള്ള മാവ് മുറിച്ചുമാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നു വീട്ടുകാർ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള നെട്ടിശേരി ശിവക്ഷേത്രത്തിന്റെ വളപ്പിലുള്ള മാവാണു വൈകിട്ട് 6ന് നെട്ടിശേരി കുറ്റുമുക്ക് റോഡിലേക്കു കടപുഴകി വീണത്. കുളത്തിന്റെയും ഊത്തപ്പിള്ളി വീട്ടിൽ വിഷ്ണുവിന്റെ വീടിന്റെയും അതിരിലാണ് മാവ് നിന്നിരുന്നത്. മാവിന്റെ വേരുകൾ വീടിനുള്ളിലെത്തി തറ അപകട ഭീഷണിയിലായിരുന്നതായി വിഷ്ണു പറഞ്ഞു. മാവിന്റെ അപകടം സംബന്ധിച്ചു പല തവണ ദേവസ്വം ഓഫിസർക്കു പരാതി നൽകിയിരുന്നു. എന്നിട്ടും അന്വേഷിച്ചില്ലെന്നു വിഷ്ണു പറഞ്ഞു. കുളത്തിന്റെ സംരക്ഷണ ഭിത്തി വർഷങ്ങളായി തകർന്നു കിടക്കുകയാണ്. അടിത്തറയിലെ മണ്ണ് ഇളകി വീട് അപകടാവസ്ഥയിലായതായി വീട്ടുകാർ പറഞ്ഞു.