ചാലക്കുടി ∙ രണ്ടാഴ്ച മുൻപു ലോട്ടറി വിൽപനക്കാരന്റെ 20,000 രൂപ മോഷ്ടാവ് കവർന്നതോടെ അദ്ദേഹത്തിന്റെ മനസ്സു തകർന്നു. എന്നാൽ പകരം തുക നൽകി നാട്ടുകാർ ആ മനസ്സു കവർന്നു.
ഭിന്നശേഷിക്കാരനായ എലിഞ്ഞിപ്ര സ്വദേശി കെ.കെ.ഷാജുവിന്റെ ലോട്ടറി തട്ടിൽ വച്ചിരുന്ന ബാഗിൽ നിന്നു സെപ്റ്റംബർ 29നാണ് തുക തട്ടിയെടുത്ത് മോഷ്ടാവ് ഓടിപ്പോയത്. ഷാജു പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. ലോട്ടറി ടിക്കറ്റ് വാങ്ങാനായി കരുതിവച്ച പണമാണു നഷ്ടപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കുറിച്ചു തുമ്പൊന്നും കണ്ടെത്താനായില്ല. വിവരം അറിഞ്ഞ നഗരസഭാ തെക്കേ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ടെനന്റ്സ് വെൽഫെയർ അസോസിയേഷൻ 20,000 രൂപ സമാഹരിച്ചു ഷാജുവിനു നൽകിയതോടെ അദ്ദേഹത്തിന് ആശ്വാസമായി.
ബസ് സ്റ്റാൻഡ് പരിസരത്തു നടത്തിയ ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ തുക ഷാജുവിനു കൈമാറി.
അസോസിയേഷൻ പ്രസിഡന്റ് എം.എൻ.അഖിലേശൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, സെക്രട്ടറി സന്തോഷ് കുര്യൻ, ട്രഷറർ പി.കെ.തോമസ്, കമ്മിറ്റി അംഗങ്ങളായ എം.കെ.മിൻഹാജ്, എം.ഡി.ഡേവിസ്, കെ.കെ.രാധാകൃഷ്ണൻ, ജയ ജൂലിയസ്, റെജീന ഉദയകുമാർ, വി.കെ.ജോർജ്, വി.എസ്.സന്ദീപ്, സുനിൽ കാരാപ്പാടം എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

