പുത്തൂർ∙ ഒന്നര മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മൃഗശാല സ്ഥിതി ചെയ്യുന്ന പുത്തൂരിലെ പഞ്ചായത്ത് ഭരണം 10 വർഷത്തിനു ശേഷം തിരിച്ച് പിടിച്ച് യുഡിഎഫ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിന്റെ തിരിച്ച് വരവ്.
ആകെയുള്ള 24 വാർഡുകളിൽ 13 എണ്ണം യുഡിഎഫ് നേടി. എൽഡിഎഫിനു 10ഉം എൻഡിഎക്കു ഒരു സീറ്റും ലഭിച്ചു.
2020ൽ എൽഡിഎഫിനു 11ഉം യുഡിഎഫിനു 9ഉം എൻഡിഎയ്ക്കു രണ്ടും ആയിരുന്നു സീറ്റുകൾ.
പല തവണ ബിജെപിയുടെ സഹായത്തോടെ ആയിരുന്നു എൽഡിഎഫ് പ്രതിസന്ധികൾ തരണം ചെയ്തിരുന്നത്.
2015ലും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ബിജെപിയുടെ സഹായത്തോടെ ആയിരുന്നു എൽഡിഎഫ് ഭരണം. ഇത്തവണ പുത്തൂർ മൃഗശാല യാഥാർഥ്യമായത് ഉയർത്തിയായിരുന്നു മുഖ്യ പ്രചാരണം. മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ എൽഡിഎഫിന്റെ വിജയത്തിനു വേണ്ടി ഗൃഹസന്ദർശനം വരെ നടത്തിയിരുന്നു.
ഓരോ സ്ഥാനാർഥികൾക്കു വേണ്ടിയും സമൂഹമാധ്യമങ്ങൾ വഴി മന്ത്രി നേരിട്ട് വോട്ട് അഭ്യർഥിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിപിഎം നേതാക്കൾ തന്നെ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ഇറങ്ങിയത് എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു.മൃഗശാല വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചാരണം. നിർമാണം പൂർത്തിയാകാതെ നടത്തിയ ഉദ്ഘാടനം പ്രഹസനമാണെന്ന യുഡിഎഫ് പ്രചാരണം ജനങ്ങൾ ശരിവച്ചു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
കൂടുതൽ യുവജനങ്ങളെ മത്സരിപ്പിച്ചതും ഗുണം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

