മാപ്രാണം∙ ഹോളിക്രോസ് തീർഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായതിരി തെളിക്കൽ വഴിപാടിനായി ആൾ തൂക്കത്തിലുള്ള മെഴുകുതിരികൾ ഒരുങ്ങി. കുരിശിന്റെ കപ്പേളയിൽ കുരിശു മുത്തപ്പനു മുൻപിൽ തെളിക്കുന്ന തിരികൾ മത സൗഹാർദത്തിന്റെ അടയാളം കൂടിയാണ്.
ഒരാൾ തൂക്കത്തിലും കുടുംബത്തിലെ മുഴുവൻ പേരുടെയും ശരീരഭാരത്തിലും കുട്ടികൾ, ദമ്പതിമാർ എന്നിങ്ങനെ പല തൂക്കത്തിലും വഴിപാടു തിരികൾ ഇന്ന് ഭക്തർ കുരിശിന്റെ കപ്പേളയിൽ സമർപ്പിക്കും.
202 കിലോ തൂക്കം വരുന്ന മെഴുകുതിരി ഉൾപ്പെടെ ഇത്തവണ വഴിപാടായി സമർപ്പിക്കുന്നുണ്ട്. ആൾ തൂക്കത്തിലുള്ള ഇരുനൂറോളം തിരികളാണ് തെളിക്കുന്നത്.
പുറമേ വിശ്വാസികൾ മറ്റു മെഴുകുതിരികളും കപ്പേളയിൽ തെളിക്കും. 1986 ൽ ഒരു ഹൈന്ദവ കുടുംബമാണ് ഈ വഴിപാടിന് തുടക്കം കുറിച്ചത്.
തങ്ങളുടെ കുടുംബം നേരിട്ട പ്രതിസന്ധികൾ തരണം ചെയ്യാൻ കുരിശുമത്തപ്പന് 64 കിലോ തൂക്കം വരുന്ന മെഴുക് തിരി സമർപ്പിച്ചു.
പിന്നീട് ആ കുടുംബത്തിന്റെ വിശ്വാസം നാട് ഏറ്റെടുത്തു.
തിരുനാൾ ആഘോഷം കഴിഞ്ഞാലും വിവിധ വിശ്വാസികൾ ഇവിടെ എത്തി തിരികൾ തെളിക്കുന്നത് പതിവുകാഴ്ചയാണ്. ആൾ തൂക്കത്തിൽ മെഴുകുതിരികൾ സമർപ്പിക്കുന്ന വഴിപാട് കേരളത്തിൽ മറ്റൊരു ആരാധനാലയത്തിലും ഇല്ല.
പള്ളിയിൽ പ്രവർത്തിക്കുന്ന ‘മാർഗ്’ എന്ന സംഘടനയാണ് തിരികൾ നിർമിക്കുന്നത്. വഴിപാട് സമർപ്പിക്കുന്നവരുടെ ഇഷ്ടാനുസരണം ഉയരം കൂട്ടിയും വ്യാസം കൂട്ടിയും തിരികൾ ഇവിടെ നിർമിക്കും.
എഡി 928 ൽ സ്ഥാപിതമായ പള്ളി 1079 വർഷം പിന്നിട്ടതിന്റെ ഓർമയ്ക്കായി ഇതേ തൂക്കത്തിൽ നിർമിച്ച മെഴുകുതിരി പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.
എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ പതിമൂന്നിനാണു തിരി തെളിക്കൽ ചടങ്ങ് നടക്കുന്നത്. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന തിരി തെളിക്കൽ ചടങ്ങിന് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]