
ഇതാണ് മനുഷ്യത്വം! ചാലിലേക്ക് മറിഞ്ഞ കാറിൽനിന്ന് 4 പേരെ രക്ഷപ്പെടുത്തി; ‘ഹീറോ’യായി മനു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെങ്കിടങ്ങ് ∙ കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തി പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷിച്ചു. കണ്ണോത്ത് പാടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയതായിരുന്നു ഗുരുവായൂർ സ്വദേശികളായ 4 പേരും. കാറിനുള്ളിൽ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു 4 പേരും. സമീപത്ത് തട്ടുകട നടത്തുന്ന ആളാണ് മനു. ഒന്നും നോക്കാതെ ചാലിലേക്ക് എടുത്തു ചാടിയ മനു ഓരോരുത്തരെയായി കരയ്ക്കെത്തിച്ചു. വിവരം അറിഞ്ഞ് എത്തിയ പാവറട്ടി പൊലീസ് എസ്ഐമാരായ ടി.സി.അനുരാജ്, റെജിൻ രാജ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു.