കൊടുങ്ങല്ലൂർ ∙ ഒരു വ്യാഴവട്ടം മുൻപ് അഴീക്കോട് മുനക്കൽ ബീച്ചിൽ തുറമുഖ വകുപ്പ് നിർമിച്ച മാരിടൈം ഹാൾ ഇതുവരെ ഉപയോഗിച്ചില്ല. അതോടെ ഹാൾ തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമായി.
മുനക്കൽ ബീച്ചിൽ പുലിമുട്ടിനോടു ചേർന്നാണ് ഹാൾ നിർമിച്ചത്. ഹാളിന്റെ ഷീറ്റുകൾ പറന്നുപോയി.
സീലിങ് പൂർണമായും തകർന്നുവീണു. അകത്തെ സാധന സാമഗ്രികൾ കാണാനില്ല.
2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി കെ.ബാബുവാണ് ഹാൾ ഉദ്ഘാടനം ചെയ്തത്. അഴീക്കോട് കേന്ദ്രമായി തുടങ്ങുന്ന മാരിടൈം അക്കാദമിയിൽ സെമിനാർ നടത്തുന്നതിനായാണ് ഇതു നിർമിച്ചത്.
വർഷങ്ങൾ പിന്നിട്ടപ്പോൾ മാരിടൈം അക്കാദമി തുടങ്ങി.
പക്ഷേ സെമിനാർ നടത്താനുള്ള ഹാൾ, ആർക്കും പ്രവേശിക്കാൻ പോലും കഴിയാത്തവിധമായി. കോവിഡ് സമയത്ത് അഴീക്കോട് കേന്ദ്രമായി തൊഴിൽ ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഇവിടെ പാർപ്പിച്ചിരുന്നു. ഇതിനു മാത്രമാണ് ഇൗ ഹാൾ ഉപയോഗിച്ചത്.
അഴീക്കോട് പോർട്ട് കൺസർവേറ്ററുടെ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും ഉപയോഗശൂന്യമായി. ബീച്ച് കവാടത്തിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനു നിർമിച്ച കെട്ടിടത്തിലേക്ക് പോർട്ട് കൺസർവേറ്ററുടെ ഓഫിസ് മാറ്റിയിരുന്നു. ഇതോടെ പുലിമുട്ട് റോഡിനോടു ചേർന്നുള്ള ഇൗ മൂന്നു നില കെട്ടിടവും ഉപയോഗിക്കാറില്ല.
കെട്ടിടം മറ്റ് ആവശ്യങ്ങൾക്കു വാടകയ്ക്ക് നൽകാൻ തുറമുഖ വകുപ്പ് പദ്ധതി തയാറാക്കിയെങ്കിലും ഒന്നും യാഥാർഥ്യമായില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കെട്ടിടം നാശത്തിന്റെ വക്കിലാണ്.
ഷിപ് റിപ്പയറിങ് യാർഡിനു കൈമാറിയേക്കും
കൊടുങ്ങല്ലൂർ ∙ മാരി ടൈംഹാളും തുറമുഖ വകുപ്പ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും അനുബന്ധ സ്ഥലവും ഷിപ് റിപ്പയറിങ് യാർഡിനു കൈമാറാൻ ആലോചന.
തുറമുഖ വകുപ്പ് ഇതിനായി പ്രാഥമിക പഠനം നടത്തി. തുറമുഖ വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷൈൻ എ.ഹക്ക് സ്ഥലം സന്ദർശിച്ചു.
നേരത്തെ ഹോട്ടൽ ശൃംഖലയ്ക്കു സ്ഥലവും കെട്ടിടവും കൈമാറാൻ തുറമുഖ വകുപ്പ് തീരുമാനിച്ചതാണ്.
ബിയർ പാർലർ നടത്തിപ്പുകാരിൽനിന്നു അപേക്ഷയും ക്ഷണിച്ചു. എന്നാൽ, ബീച്ചിൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം കായൽ പുറമ്പോക്ക് എന്നാണ് വില്ലേജ് രേഖയിലുള്ളത്.
ഇതു തുറമുഖ വകുപ്പിന്റെ സ്ഥലം ആക്കിയിരുന്നില്ല. അതോടെ കരാർ നൽകാൻ കഴിഞ്ഞില്ല.
മുനക്കൽ ബബീച്ചിലെ നിലവിലുള്ള ടൂറിസം സാധ്യതകളെ ബാധിക്കാത്ത രീതിയിലുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നു പോർട്ട് കൺസർവേറ്റർ എസ്.കിരൺ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

