ചെറുതുരുത്തി∙ സംസ്ഥാന കലോത്സവ വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനു പകരം സ്കോളർഷിപ്പുകൾ നൽകി ഹ്രസ്വകാല കോഴ്സുകൾ പഠിക്കാൻ അവസരമോ കലാക്യാംപുകളോ സർക്കാരിന്റെ പിന്തുണയോടെ നൽകാമെന്നു കലാമണ്ഡലം അധികൃതരും അധ്യാപകരും.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി ‘സ്കൂൾ കലോത്സവങ്ങളും കലാമണ്ഡലവും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ സംവാദത്തിൽ പഴഞ്ചൻ സമ്പ്രദായങ്ങളെയും മത്സരങ്ങളിൽ തുടർന്നുപോരുന്ന പാകപ്പിഴകളെയും പൊളിച്ചെഴുതുകയായിരുന്നു അധ്യാപകരും വിദ്യാർഥികളും.
ഗ്രേസ് മാർക്കിന് പകരം ഇത്തരം സർഗാത്മകമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട ആവശ്യകത വൈസ് ചാൻസലറും റജിസ്ട്രാറും അധ്യാപകരും ചൂണ്ടിക്കാട്ടി. പ്രഫഷനലായി കല പഠിക്കുന്നു എന്ന പേരിൽ കലാമണ്ഡലത്തിലെ കുട്ടികൾക്ക് കലോത്സവങ്ങളിൽ അവസരം നിഷേധിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുയർന്നു.
അവർ പഠിക്കാത്ത മറ്റു മത്സരങ്ങളിൽ കഴിവ് തെളിയിക്കാനുള്ള അവസരം അവർക്ക് നൽകണമെന്ന ആവശ്യവും ചർച്ചയിൽ സജീവമായി. സംസ്ഥാനതലം വരെ ലക്ഷക്കണക്കിനു രൂപ വേഷവിധാനങ്ങൾക്കും മേക്കപ്പിനും ചെലവാക്കുന്നുണ്ട്. എന്തിനാണ് ഇത്ര കെട്ടുക്കാഴ്ചകൾ എന്ന ചോദ്യം ഡോ.
രചിത രവി ഉന്നയിച്ചപ്പോൾ മിക്കവരും അതു ശരിവച്ചു.
സബ്ജില്ല, ജില്ലാ തലത്തിലെ മത്സരങ്ങളിൽ പരിശീലന വേഷത്തിൽ മതി അവതരണമെന്നും കലാസാക്ഷരതയുള്ള സമൂഹം ഇത്തരം തീരുമാനങ്ങളെടുക്കണമെന്നും സംവാദക്കൂട്ടായ്മ ആവശ്യമുയർത്തി. ഏഴു വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന കലോത്സവം തൃശൂരിലേക്ക് വീണ്ടുമെത്തുമ്പോൾ കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ ആരംഭിച്ചിട്ട് 90 വർഷമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കലാമണ്ഡലം വിസി ഡോ.
ബി.അനന്തകൃഷ്ണൻ, റജിസ്ട്രാർ ഡോ. പി.രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ അജീഷ് മുരളീധരൻ മോഡറേറ്ററായി.
‘സ്കൂൾ കലോത്സവങ്ങളും കലാമണ്ഡലവും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ സംവാദത്തിൽ ഉയർന്നത് ഏറെ നിർദേശങ്ങൾ
കല മതനിരപേക്ഷമായി
“കലാ സാംസ്കാരിക ഭൂമികയിൽ കലാമണ്ഡലം ഉണ്ടാക്കിയ മാറ്റം ചെറുതല്ല.
ചില വിഭാഗങ്ങളിൽ മാത്രം ഒതുങ്ങിനിന്ന കലൾക്ക് പാരമ്പര്യത്തിൽ നിന്നു മാറി പുതിയ സന്ദർഭങ്ങൾ നൽകിയത് കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളാണ്.
വിശ്വാസത്തിന്റെ പരിസരങ്ങളിൽ നിന്ന് മതനിരപേക്ഷതയിലേക്ക് കലയെ കൊണ്ടുവന്നു. കലകൾ അവതരണത്തിൽനിന്നു മാറി പഠിപ്പിക്കുക എന്ന രീതിയിലെത്തി. കലോത്സവ സംസ്കാരം കാലത്തിന്റെ ആവശ്യമാണ്.
കലയുടെ നിലനിൽപിന് കലോത്സവങ്ങൾ ധാരാളം സംഭാവനകൾ നൽകി വരുന്നുണ്ട്. എന്നാൽ കല മത്സരമായി മാത്രം ഒതുങ്ങി നിൽക്കുന്നു.
ഗൗരവമായി കലയെ കാണുന്ന തലത്തിലേക്ക് ചില കുട്ടികൾ എന്തുകൊണ്ടു ഉയരുന്നില്ല എന്നതിന് കലാമണ്ഡലവും ഉത്തരം പറയേണ്ടതുണ്ട്.”
∙ഡോ.ബി. അനന്തകൃഷ്ണൻ വൈസ് ചാൻസലർ
കൂടുതൽ ദൃശ്യപരത
“ശാസ്ത്രീയകലകൾ ഇത്രയും ജനകീയമാകുന്നതിനും അവയ്ക്ക് ഇത്രയധികം ദൃശ്യപരത കൈവരുന്നതിനും കലോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നു.
ഒട്ടേറെ കുട്ടികൾക്ക് ഇത്തരം കലകൾ കാണാനുള്ള അവസരം ലഭിക്കുന്നു. കഴിഞ്ഞവർഷം 5 ഗോത്ര കലകളാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയത്.
നാടൻ പാരമ്പര്യകലകൾ കലോത്സവ വേദികളിലൂടെ കൂടുതൽപേരിലേക്ക് എത്തി.
ഗോത്രകലാകാരന്മാർക്ക് മൂന്നുമാസത്തെ പരിശീലനം നൽകാൻ ആലോചനയിലുണ്ട്. എന്നാൽ കലയെ കൃത്യമായി മനസ്സിലാക്കാതെയും വെറും മത്സരമായി മാത്രം കണക്കാക്കി അവതരിപ്പിക്കുന്നവരുമുണ്ട്.ആയിരക്കണക്കിന് കലാകാരന്മാരുടെ ജീവനോപാധി കൂടിയാണ് കലോത്സവം.”
∙ഡോ.പി.രാജേഷ് കുമാർ റജിസ്ട്രാർ
വിധിനിർണയത്തിൽ ശ്രദ്ധ
” കലോത്സവ വേദികളിൽ വിധികർത്താക്കളായി എത്തുന്നവരിൽ ആ കലയെക്കുറിച്ച് ആധികാരികമായി അറിവുള്ളവരായിരിക്കണം.
വിധികർത്താക്കളെ തിരഞ്ഞെടുക്കുമ്പോൾ കലാമണ്ഡലത്തിലെ അധ്യാപകരെയും ഉൾപ്പെടുത്തി ഒരു കൂടിയാലോചന എന്ന സാധ്യത പരിഗണിക്കാം.”
∙ഹരിനാരായണൻ എ. ,അക്കാദമിക് കോഓർഡിനേറ്റർ
കലയോട് ഇഷ്ടം കൂടുന്നു
” മത്സരങ്ങളിലൂടെ കുട്ടികൾക്ക് കലയോട് ഇഷ്ടം കൂടുന്നുണ്ട്.
ഒരു വേദിയിൽ രാവിലെ തൊട്ട് വൈകിട്ട് വരെ മത്സരങ്ങൾ നടക്കുമ്പോൾ പലപ്പോഴും ഒരേ വിധികർത്താക്കൾ തന്നെയാവും ഉണ്ടാകുക. ഇതിൽ മാറ്റം വരണം.”
പ്രാതിനിധ്യം വേണം
” ജില്ലാ തലത്തിൽ നിന്നു തന്നെ മത്സരം കുറ്റമറ്റതും സുതാര്യവുമാക്കണം.
ആധികാരികമായ സ്ഥാപനങ്ങളിലെ അധ്യാപകരായിരിക്കണം വിധികർത്താക്കൾ എന്ന് ഉറപ്പുവരുത്തണം. കലോത്സവങ്ങളിൽ കലാമണ്ഡലത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണം.”
∙മുകുന്ദൻ എൻ., കഥകളി വേഷം,
സ്കോളർഷിപ് നൽകണം
“കലോത്സവത്തിലെ കുട്ടികൾകൾക്കായി കലാമണ്ഡലത്തിൽ ക്യാംപുകൾ സർക്കാരുമായി സഹകരിച്ച് നടത്താം.
കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക സ്കോളർഷിപ്പുകൾ അനുവദിക്കണം.”
∙ഹരിദാസൻ എ. വകുപ്പ് മേധാവി, കഥകളി മദ്ദളം
പ്രത്യേക സഹായം
” കഥകളി, കൂടിയാട്ടം പോലുള്ള മത്സരങ്ങളിൽ സംസ്ഥാന തലംവരെ പങ്കെടുക്കാൻ നല്ല തുക ചെലവാകും.
കഴിവുള്ള കുട്ടികൾ ഉണ്ടെങ്കിൽ പോലും ഈ ചെലവുകാരണം വിട്ടുനിൽക്കേണ്ടി വരാം. കഴിവും ആഗ്രഹവുമുള്ള കുട്ടികൾക്ക് ഗവൺമെന്റിന്റെ ഭാഗത്തുനിന്നു പ്രത്യേക സഹായം അനുവദിക്കണം.”
∙ആഷിക് വി., കഥകളി വേഷം, ഗവേഷക വിദ്യാർഥി
അപാകത പരിഹരിക്കണം
” സബ് ജില്ലാ, ജില്ലാ തലങ്ങളിലെ വിധിനിർണയത്തിലെ അപാകതകൾ പരിഹരിക്കണം.
മൂല്യവത്തായ ആളുകൾക്ക് തന്നെയാവണം ഗ്രേഡ് നൽകേണ്ടത്. മത്സരങ്ങൾ വരുമ്പോൾ കുട്ടികൾ കലയെ കൂടുതൽ ഗൗരവത്തോടെ ” കാണുന്നുണ്ട്.
”
∙ വിജീഷ്കുമാർ വി. അസിസ്റ്റന്റ് പ്രഫസർ, കർണാടക സംഗീതം
ജനകീയമായി മാറി
” ആദ്യകാലത്ത് സമ്പന്നർക്ക് മാത്രമായിരുന്നു ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നത്.
ഇന്ന് അവതരണത്തിന്റെ ചെലവ് പണ്ടത്തേതിൽ നിന്നു കുറഞ്ഞു. ടെക്നോളജി വളർന്നപ്പോൾ ഒട്ടേറെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.”
∙എസ്.ശിവദാസ് കഥകളി ചുട്ടി വിഭാഗം
മത്സരം കുട്ടികൾ തമ്മിലാകട്ടെ
“കലോത്സവങ്ങൾ കുട്ടികളുടെ മത്സരം എന്നതിൽനിന്നു മാറി രക്ഷിതാക്കളുടെ മത്സരമായി മാറാറുണ്ട്.
മാർക്ക് ഇടാൻ പോലും അറിയാത്ത ജഡ്ജിമാരെ കണ്ടിട്ടുണ്ട്.”
അനിൽ കുമാർ പി.
യോഗ്യത നിർബന്ധം
“യോഗ്യതയില്ലാത്തവരെ വിധികർത്താക്കളാക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു ഐറ്റത്തിന് വിധികർത്താവായി പോയാലും പരിചയമില്ലാത്ത കലാരൂപങ്ങളുടെ വിധിനിർണയത്തിന് കൂടിയിരിക്കാൻ സംഘാടകർ നിർബന്ധിക്കാറുണ്ട്.
”
∙നിധിൻകൃഷ്ണ അസിസ്റ്റന്റ് പ്രഫസർ, കഥകളി, ചെണ്ട
പിഴവുകൾ പരിഹരിക്കണം
“അന്യംനിന്നു പോകുന്ന പല കലകളെയും കലോത്സവങ്ങൾ തിരികെ കൊണ്ടുവന്നു. സ്കൂളുകൾ മാർക്കിനാണ് പ്രാധാന്യം നൽകുന്നത്.
എങ്ങനെയെങ്കിലും സംസ്ഥാനതലം വരെ എത്തണം എന്നതുകൊണ്ട് തന്നെ അധികം ആളില്ലാത്ത മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ നിർബന്ധിക്കുന്നു. കലോത്സവത്തിന്റെ സംഘാടനത്തിലെ പിഴവുകൾ പരിഹരിക്കണം.
കുട്ടികൾക്ക് സർക്കാരിൽനിന്നു നൽകുന്ന ധനസഹായം മൂന്നു നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്.”
∙നിഖിൽ എസ്. തുള്ളൽ വിഭാഗം
പിഴവുകൾ പരിഹരിക്കണം
“അന്യംനിന്നു പോകുന്ന പല കലകളെയും കലോത്സവങ്ങൾ തിരികെ കൊണ്ടുവന്നു.
സ്കൂളുകൾ മാർക്കിനാണ് പ്രാധാന്യം നൽകുന്നത്. എങ്ങനെയെങ്കിലും സംസ്ഥാനതലം വരെ എത്തണം എന്നതുകൊണ്ട് തന്നെ അധികം ആളില്ലാത്ത മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ നിർബന്ധിക്കുന്നു.
കലോത്സവത്തിന്റെ സംഘാടനത്തിലെ പിഴവുകൾ പരിഹരിക്കണം. കുട്ടികൾക്ക് സർക്കാരിൽനിന്നു നൽകുന്ന ധനസഹായം മൂന്നു നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്.”
∙രശ്മി കെ.
കൂടിയാട്ടം
ചോദ്യോത്തര സെഷൻ
“അവതരിപ്പിക്കുന്ന 10 മിനിറ്റ് സമയത്തിനപ്പുറം പലപ്പോഴും അവരിപ്പിക്കുന്നവർക്ക് പോലും ആ കലയെപ്പറ്റി ഒന്നും അറിയാത്ത സ്ഥിതിയാണ്. കല ഇത്രയേ ഉള്ളൂ എന്ന ചിന്തകൂടി ഇതിന്റെ ഭാഗമായി വരാം.
വിധിനിർണയത്തിൽ ചോദ്യോത്തര സെഷൻ കൂടി ഉൾപ്പെടുത്താം. ബോധതലത്തിൽ അവർ കലയെ മനസ്സിലാക്കണം.
അതില്ലാത്തതുകൊണ്ടാണ് പലരും തുടർന്നു കൊണ്ടുപോകാത്തത്.”
∙ഡോ. രചിത രവി, മോഹിനിയാട്ടം
മികച്ചവർ വിധിനിർണയിക്കട്ടെ
“ക്ഷേത്രോത്സവങ്ങളിലൂടെയും ഇത്തരം മത്സരങ്ങളിലൂടെയുമാണ് കലകൾ ജനകീയമായത്.
മൂല്യനിർണയത്തിലെ ജാഗ്രതയാണ് വേണ്ടത്. നല്ല കലാകാരന്മാരുടെ ലിസ്റ്റ് ഓരോ വർഷവും സർക്കാർ തീരുമാനിക്കട്ടെ.
വിധികർത്താക്കളായി ആധികാരികമായ അറിവുള്ള രണ്ട് പേർ മതി. അവരുടെ പ്രതിഫലവും സർക്കാർ നിശ്ചയിക്കട്ടെ.”
∙ജിഷ്ണു പ്രതാപ് സി.എസ്.
വകുപ്പ് മേധാവി, മിഴാവ് വിഭാഗം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

