തൃശൂർ ∙ പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് തൃശൂരിൽ നിന്നു സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങുന്നത് താൽക്കാലികമായി ശക്തൻ സ്ക്വയറിലെ ഗോൾഡൻ ഫ്ലീ മാർക്കറ്റ് പരിസരത്തു നിന്നാക്കി. അവിടങ്ങളിൽ നിന്നു തൃശൂരിലേക്കു വരുന്ന ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച ശേഷം ഗോൾഡൻ ഫ്ലീ മാർക്കറ്റിനു സമീപത്തെ താൽക്കാലിക പാർക്കിങ് കേന്ദ്രത്തിലേക്ക് എത്തും.
ഇവിടെ നിന്ന് യാത്രക്കാർക്ക് കയറാം.
ദീർഘദൂര സർവീസുകളുടെയും വടക്കോട്ടുള്ള ബസുകളുടെയും വരവും പോക്കും കെഎസ്ആർടിസി സ്റ്റാൻഡിൽ തുടരും. കെഎസ്ആർടിസി സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ആണ് താൽക്കാലിക സ്റ്റേഷനുകൾ സജ്ജമാക്കി തുടങ്ങിയത്.
എന്നാൽ, വടക്കേ സ്റ്റാൻഡിൽ നേരത്തെ താൽക്കാലിക സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന ഭാഗത്ത് കെഎസ്ആർടിസി ബസുകൾ ഇടാൻ ഇനിയും കോർപറേഷന്റെ അനുമതി ലഭിച്ചിട്ടില്ല. ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ കയറാതെ കടന്നുപോകുന്ന തരത്തിൽ സർവീസ് ക്രമീകരിക്കുകയാണ് ലക്ഷ്യം.
ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയിട്ടുണ്ടെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ കെ.പി.രാധാകൃഷ്ണൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]