കൊടുങ്ങല്ലൂർ ∙ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന മേത്തല വി.പി.തുരുത്തിൽ വൻ ശുദ്ധജല മോഷണം കണ്ടെത്തി. ജല അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ നിന്നു ശുദ്ധജലം ഉൗറ്റിയെടുത്തു ദുരുപയോഗം ചെയ്യുന്ന കേന്ദ്രമാണ് കണ്ടെത്തിയത്.
വി.പി.തുരുത്ത് തേമാലിപറമ്പിൽ ഷിനിൽ ഷാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു 80,000 ലീറ്റർ സംഭരണ ശേഷിയുള്ള ഭൂഗർഭ ടാങ്ക് നിർമിച്ചാണ് വെള്ളം ഉൗറ്റിയെടുത്തിരുന്നത്. പുഴയിൽ നിന്ന് അനധികൃതമായി വാരിയെടുക്കുന്ന മണൽ കഴുകുന്നതിനാണ് വെള്ളം ഉപയോഗിച്ചിരുന്നത്.
പ്രദേശത്തെ വീടുകളിൽ ഉപ്പ് കലർന്ന വെള്ളമാണ് ലഭിച്ചിരുന്നത്.
ആഴ്ചയിൽ രണ്ടു ദിവസം മാത്രം വെള്ളം ലഭിക്കുന്ന ഇവിടെ ജല അതോറിറ്റി പൈപ്പ് മാത്രമാണ് നാട്ടുകാരുടെ ആശ്രയം.
ശുദ്ധജലക്ഷാമവും അടിക്കടി വെള്ളത്തിൽ ഉപ്പ് കലർന്നു വരുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ നഗരസഭാ കൗൺസിലറുടെ സഹായത്തോടെ ജലഅതോറിറ്റിക്കു പരാതി നൽകുകയായിരുന്നു.
ജല അതോറിറ്റി ഉദ്യോഗസ്ഥ സംഘം ഇന്നലെ നടത്തിയ പരിശോധനയിലാണ് ജല മോഷണം കണ്ടെത്തിയത്. ജല അതോറിറ്റിയുടെ 75 എംഎം പിവിസി ലൈനിൽ നിന്നു മറ്റൊരു പൈപ്പ് ഉപയോഗിച്ചു വെള്ളം ഉൗറ്റിയെടുക്കുകയായിരുന്നു.
ഉടമയിൽ നിന്നു പിഴ ഇൗടാക്കുമെന്നു അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എൻജിനീയർ കെ.പി.സന്ധ്യ, റവന്യു ഓഫിസർ ജോബി, സീനിയർ പ്ലമിങ് ഇൻസ്പെക്ടർ നാനാജി, ഓവർസീയർ സക്കീർ ഹുസൈൻ, മീറ്റർ ഇൻസ്പെക്ടർ ഷിബു എന്നിവരടങ്ങിയ സംഘമാണ് ജലമോഷണം പിടികൂടിയത്. വർഷങ്ങളായി ഇവിടെ ശുദ്ധജലം ഉൗറ്റിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ ഒട്ടേറെ തവണ പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടിയെടുത്തിരുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

