മുളങ്കുന്നത്തുകാവ്∙ സ്വന്തം വീടുകളിലെത്താൻ ഗതാഗതത്തിന് റോഡില്ലാതെ മൂന്നു പട്ടികജാതി കുടുംബങ്ങൾ വർഷങ്ങളായി ദുരിതം നേരിടുന്നു. വടക്കാഞ്ചേരി നഗരസഭയിലെ അമ്പലപുരം കോഴിപ്പാടത്താണ് ഈ ദുരിതക്കാഴ്ച.
മണക്കുളം – അരവൂർ റോഡിനോട് ചേർന്ന് പെരിങ്ങണ്ടൂർ ഏല പാടശേഖരത്തിനോടു ചേർന്നാണ് ബന്ധുക്കളായ കോഴിപ്പാട്ടിൽ വീട്ടിൽ പാർവതി, വേലായുധൻ, പരേതനായ കോതയുടെ മകൾ ചന്ദ്രിക എന്നിവരുടെ കുടുംബങ്ങൾ താമസിക്കുന്നത്.
കർഷക തൊഴിലാളികളായ ഇവരുടെ പൂർവികർക്കു ജന്മി പതിച്ചു നൽകിയതാണ് വീടിരിക്കുന്ന സ്ഥലം. 5 തലമുറകളായി കുടുംബങ്ങൾ തുടർച്ചയായി ഇവിടെയാണ് താമസിക്കുന്നത്.
ഇവരുടെ വീടുകൾക്കു നഗരസഭ നമ്പർ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി എത്തിയിട്ടുണ്ട്.
എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡും അംഗങ്ങൾക്ക് ആധാർ/വോട്ടർ തിരിച്ചറിയൽ കാർഡുകളുമുണ്ട്. പ്രധാന റോഡിൽ നിന്ന് വീടുകളിലെത്താൻ പാടത്തിന്റെ വരമ്പ് മാത്രമാണ് ഏക ആശ്രയം.
എന്തെങ്കിലും അസുഖം വന്നാൽ രോഗിയെ താങ്ങിപ്പിടിച്ച് വാഹനത്തിൽ എത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
വർഷക്കാലത്ത് ചുറ്റും ഉയരുന്ന വെള്ളം വീടിനകത്തു വരെ എത്തും. പുറത്തിറങ്ങി പ്രധാന റോഡിലെത്താൻ ഉപയോഗിക്കുന്ന വരമ്പ് കാണാൻ കഴിയാതാകും.
നടക്കുമ്പോൾ പല തവണ പാടത്തെ വെള്ളത്തിൽ വീഴും.
പ്രാദേശിക സർക്കാരുകളുടെ സേവനം വാതിൽപ്പടിയിൽ എത്തിയിട്ടും, പട്ടികജാതി വികസനത്തിനു പദ്ധതികൾ ഏറെയുണ്ടായിട്ടും അവയിൽ ഒന്നും ഈ കുടുംബങ്ങളുടെ സഹായത്തിനെത്തിയില്ല. വോട്ടിന് വേണ്ടി മാത്രം മാറി മാറി എത്തുന്ന ജന പ്രതിനിധികൾ എല്ലാ വർഷവും ഇവരുടെ സങ്കടത്തിൽ അനുതാപം പ്രകടിപ്പിച്ചു സഹായ വാഗ്ദാനങ്ങൾ നൽകി മടങ്ങും.
മഴക്കാലമായാൽ പാടത്തെ വെള്ളം ഒഴിഞ്ഞാൽ ശരിയാക്കാം എന്നു പറഞ്ഞ് ഒഴിയും. മഴ മാറിയാൽ പാടത്തെ കൊയ്ത്തു കഴിയട്ടെ എന്നാകും.
കൊയ്ത്തു കഴിഞ്ഞാൽ സ്ഥലം സന്ദർശിച്ച് ചർച്ച നടത്തും, സാധ്യതകൾ വിലയിരുത്തും പോകും. ഒരു നടപടിയും ഉണ്ടാകാറില്ലെന്നു കുടുംബാംഗങ്ങൾ.
ഈ രീതി വർഷങ്ങളായി തുടരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

