തൃശൂർ∙ ലോകത്ത് ഇന്ന് നടക്കുന്ന ഭൂരിഭാഗം സൈബർ തട്ടിപ്പുകളും സാങ്കേതിക ഹാക്കിങ്ങിലൂടെ അല്ല മറിച്ച് മനുഷ്യ മനസ്സിനെ ഉപയോഗിക്കുന്ന സാമൂഹിക ചതിയിലൂടെയാണെന്ന് കേരള പൊലീസ് അക്കാദമി ഡയറക്ടറും ഐജിയുമായ കെ.സേതുരാമൻ പറഞ്ഞു. ജ്യോതി എൻജിനീയറിങ് കോളജിൽ, തൃശൂർ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾക്കായി സംഘടിപ്പിച്ച സൈബർ തട്ടിപ്പ് ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐജി.
വെർച്വൽ അറസ്റ്റ് തട്ടിപ്പുകൾ, യുപിഐ ഇടപാടുകളിലെ വഞ്ചനകൾ തുടങ്ങിയ യഥാർഥ സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ചാൽ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾ തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതി എൻജിനീയറിങ് കോളജ് സൈബർ സെക്യൂരിറ്റി വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പ്രിൻസിപ്പാൾ ഡോ.
പി.സോജൻലാൽ അധ്യക്ഷനായി. വകുപ്പ് മേധാവി ഡോ.
ഗീതു മേരി ജോർജ്, രമ്യ.എം തുടങ്ങിയവർ പ്രസംഗിച്ചു.
ജോതി എൻജിനീയറിങ് കോളജിൽ നടന്ന സൈബർ തട്ടിപ്പ് ബോധവൽക്കരണ സെമിനാർ കേരള പൊലീസ് അക്കാദമി ഡയറക്ടറും ഐജിയുമായ കെ.സേതുരാമൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പാൾ ഡോ.
പി.സോജൻലാൽ സമീപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

