മുരിങ്ങൂർ ∙ ദേശീയപാതയിൽ ഇരു ദിശകളിലേക്കും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടതു ജനത്തെ ദുരിതത്തിലാക്കി. അവധിദിവസങ്ങൾ കഴിഞ്ഞു ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മടങ്ങുന്നവർ ഉൾപ്പെടെ ആയിരങ്ങൾ നിരത്തിൽ ഏറെ നേരം കാത്തുകെട്ടി കിടക്കേണ്ടി വന്നു.
ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത വിധം കുരുക്കു മുറുകി.
ഇതിനിടെ മുരിങ്ങൂരിൽ അടിപ്പാത നിർമാണ സ്ഥലത്തോടു ചേർന്നു എറണാകുളത്തേക്കു പോകുന്ന റൂട്ടിൽ തടി കയറ്റിയ ലോറി കേടു വന്നു റോഡിൽ കിടന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഇതോടെ വാഹനങ്ങളുടെ നീണ്ട
നിര ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പാലവും കടന്നു സൗത്ത് ജംക്ഷനിലേക്കു നീണ്ടു. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണവും കൊരട്ടിയിൽ മേൽപാലം നിർമാണവും നടത്തുന്നതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇന്നലെ കുരുക്ക് ഇരു ദിശകളിലേക്കും കിലോമീറ്ററുകൾ നീണ്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

