തൃശൂർ ∙ വിവാഹ മോചനങ്ങൾ വർധിക്കുന്നത് സാംസ്കാരിക അധഃപതനമാണെന്ന് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ‘വിഷൻ 2031’ സാംസ്കാരിക സെമിനാറിൽ നയരേഖ അവതരിപ്പിക്കുകയായിരുന്നു. ‘അഭിഭാഷകർക്ക് കുടുംബക്കോടതി മതി, അല്ലെങ്കിൽ പോക്സോ കോടതി.
സിവിൽ കോടതി വേണ്ട. ഇതാണ് സ്ഥിതി.
അന്ധവിശ്വാസങ്ങളിലേക്ക് കൂടുതൽ പോകുന്നത് സ്ത്രീകളാണ്. കുടുംബ ഉത്തരവാദിത്തങ്ങൾ അവരുടെ തലയിലാണ്.
അവരെ അന്ധവിശ്വാസങ്ങളിലേക്ക് പോകാതെ രക്ഷപ്പെടുത്താൻ മിഷൻ രൂപീകരിക്കണം. വിശ്വാസത്തിന്റെ പേരിൽ വിഭാഗീയത വളർത്തുന്നത് ബോധ്യപ്പെടുത്താൻ ഓരോ വീട്ടിലും ‘മതം മൈത്രി മാനവികത’ എന്ന സന്ദേശം എത്തിക്കുന്നത് ആലോചിക്കുന്നു.’ പ്രസിദ്ധീകരണങ്ങളിൽ കാലികമായ മാറ്റം വരണമെന്നും മാസികകളിലും വാരികകളിലും മനസ്സിലാകുന്ന ഭാഷയിൽ എഴുതണമെന്നും മന്ത്രി നിർദേശിച്ചു.
‘ആരെങ്കിലും മരിച്ചാൽ ഉടൻ സ്മാരകമായി കെട്ടിടം നിർമിക്കേണ്ട
കാര്യമില്ല. ഞാൻ മരിച്ചാൽ ഉടൻ സജി ചെറിയാൻ സ്മാരക സമിതി രൂപീകരിക്കും.
എന്നിട്ട് ഒരു കെട്ടിടം പണിയും. അത് പിന്നെ തുറക്കാനേ പോകുന്നില്ല.
ആ രീതി മാറണം. സർക്കാർ ഒരു സ്ഥലം ഏറ്റെടുത്ത് അവിടെ ഒരു കെട്ടിടം നിർമിക്കും.
അതിൽ എല്ലാവരുടെയും സ്മരണ നിലനിർത്തുന്നതിനുള്ള ഇടം ഉണ്ടായാൽ മതി ’– സജി ചെറിയാൻ പറഞ്ഞു. കലാമണ്ഡലത്തിലെ വിദ്യാർഥികൾ കലയിൽ മികവു പുലർത്തുന്നുവെങ്കിലും അവർ അക്കാദമിക് നിലവാരത്തിൽ പുറകിലാണ് എന്ന് മന്ത്രി പറഞ്ഞു.സാംസ്കാരിക വകുപ്പും ഗ്രന്ഥശാലാ സംഘവും തമ്മിൽ ബന്ധമില്ലാത്ത സ്ഥിതിയാണ്.
സകല കലകളുടെയും സർവകലാശാലയായി കേരള കലാമണ്ഡലത്തെ മാറ്റുക, ജിസിസി രാജ്യങ്ങളിലെ കലാരൂപങ്ങളുടെ അവതരണം കേരളത്തിൽ സാധ്യമാക്കുക തുടങ്ങിയ ആശയങ്ങളും മന്ത്രി പങ്കുവച്ചു. വിഷൻ 2031 സാംസ്കാരിക സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ.ബിന്ദു, സാംസ്കാരിക വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ലളിതകലാ അക്കാദമി ചെയർപഴ്സൻ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി ചെയർപഴ്സൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ പ്രസംഗിച്ചു. വിവിധ സെമിനാറുകളിൽ ടി.ഡി.രാമകൃഷ്ണൻ, സി.എസ്.ചന്ദ്രിക, കെ.ഇ.എൻ.കുഞ്ഞഹമ്മദ്, സ്വാമി സന്ദീപാനന്ദഗിരി, അനിൽ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം, സി.രവീന്ദ്രനാഥ്, ജിജു പി.
അലക്സ്, എം.എ.സിദ്ദിഖ്, എ.വി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
കലാമണ്ഡലം വിദ്യാർഥികൾ ‘എന്റെ കേരളം’ നൃത്തശിൽപം അവതരിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

