ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലെ കുട്ടൻകുളത്തിന്റെ സംരക്ഷണ, സൗന്ദര്യവൽക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഇന്ന് 4.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും.
സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 4.04 കോടി രൂപ ചെലവഴിച്ച് കുളത്തിന്റെ തകർന്ന സംരക്ഷണ ഭിത്തിയുടെ നിർമാണം ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ നടത്തുന്നത്.
ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഒരുവർഷത്തിനുള്ളിൽ നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നഗരത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സാണ് കുട്ടൻകുളം.
കുളത്തിനു കുറ്റിയടിച്ച് നിർമാണം നടത്തിയ തച്ചുശാസ്ത്ര വിദഗ്ധൻ കുട്ടൻ വാരിയരുടെ പേരിലാണ് കുളം അറിയപ്പെടുന്നത്. ഉദയാസ്തമയ സമയങ്ങളിൽ നിഴൽ വീഴാത്ത അപൂർവ ജലാശയമെന്ന പ്രത്യേകതയും കുളത്തിനുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

